മലയാള സിനിമ ഒന്നടങ്കം ആഘോഷമാക്കിയ റീ റിലീസായിരുന്നു മോഹന്‍ലാല്‍ ചിത്രം സ്ഫടികം. വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യ മികവോടെ എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ ഹൗസ്ഫുള്‍ ഷോകളായിരുന്നു മിക്ക തിയേറ്ററുകളിലും. ഒരുകാലത്ത് പഞ്ച് ഡയലോഗുകള്‍ കൊണ്ടും കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മലയാളികളെ കോരിത്തരിപ്പിച്ച ചിത്രത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷവും ആരാധകര്‍ ഏറെയാണ്. സ്ഫടികം റീ റിലീസ് ചെയ്തതുപോലെ ചില മമ്മൂട്ടി ചിത്രങ്ങളുടെ 4കെ പതിപ്പില്‍ വീണ്ടും തിയേറ്ററുകളില്‍ എത്തണമെന്നാണ് മമ്മൂട്ടി ആരാധകര്‍ പറയുന്നത്. അത്തരത്തില്‍ റീ റിലീസ് ചെയ്യണമെന്ന് ആരാധകര്‍ നിരന്തരം പറയുന്ന ചില മമ്മൂട്ടി ചിത്രങ്ങളിതാ.