twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    വില്ലനായ നായകന്മാർ

    Author Administrator | Updated: Friday, May 22, 2020, 10:14 AM [IST]

    ചില സിനിമകള്‍ കണ്ടിറങ്ങി തിയേറ്ററിനു പുറത്തിറങ്ങിയാലും അതിലെ നായകന്മാര്‍ക്കൊപ്പം തന്നെ ചിത്രത്തിലെ വില്ലന്മാരും നമ്മുടെ മനസ്സില്‍ അങ്ങനെതന്നെ നിലനില്‍ക്കും. ചിലര്‍ക്ക് ആ കഥാപാത്രം അവതരിപ്പിച്ചവരെ തല്ലാന്‍ തോന്നും. അതുതന്നെയാണ് നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നവരുടെ ഏറ്റവും വലിയ വിജയവും. അന്നും ഇന്നും വില്ലത്തരത്തിനും വില്ലന്‍ വേഷങ്ങള്‍ക്കും സിനിമയില്‍ ഏറെ പ്രധാന്യമുണ്ട്. ജോസ് പ്രകാശില്‍ തുടങ്ങി, ബാലന്‍ കെ നായര്‍, ടിജി രവി, മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍ പോളി തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാരും വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്‌

    cover image
    Mammootty

    മമ്മൂട്ടി

    1

    മലയാളത്തിലെ പകരം വെക്കാനില്ലാത്ത വില്ലന്‍ കഥാപാത്രങ്ങളിലൊന്നു തന്നെയായിരുന്നു വിധേയനില്‍ മമ്മൂട്ടി അവതരിപ്പിച്ച ഭാസ്‌ക്കര പട്ടേലര്‍. സക്കറിയയുടെ നോവലിനെ ആധാരമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‌ മികച്ച നടന്‍, മികച്ച ചിത്രം, മികച്ച സംവിധായകന്‍ ഉള്‍പ്പെടെ 5 സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിരുന്നു.

    Mohanlal

    മോഹന്‍ലാല്‍

    2

    മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാറായി മാറുകയായിരുന്നു മോഹന്‍ലാല്‍. ചിത്രത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റിനായി അപേക്ഷ അയക്കേണ്ട അവസാന ദിവസമായിരുന്നു മോഹന്‍ലാല്‍ തന്റെ ഫോട്ടോ അയച്ചത്. പിന്നീട് ഓഡിഷന് പങ്കെടുത്ത താരത്തിന് ടെസ്റ്റില്‍ 100ല്‍ 95 മാര്‍ക്കായിരുന്നു ഫാസില്‍ നല്‍കിയത്.  

    Jayasurya

    ജയസൂര്യ

    3

    കഥാപാത്രങ്ങളുടെ രൂപ ഭാവങ്ങള്‍ കൊണ്ടും മേക്കോവര്‍ കൊണ്ടും പ്രേക്ഷകരെ എന്നും ഞെട്ടിക്കുന്ന ചലച്ചിത്ര നടനാണ് ജയസൂര്യ.  അത്തരത്തില്‍ പ്രേക്ഷരെ ഞെട്ടിച്ച ഒരു കഥാപാത്രമായിരുന്നു ഇയ്യോബിന്റെ പുസ്തകത്തില്‍ ജയസൂര്യ അവതരിപ്പിച്ച അങ്കൂര്‍ റാവൂത്തര്‍.

    Dileep

    ദിലീപ്

    4

    ജനപ്രിയ നായകന്‍ ദിലീപിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് കമ്മാര സംഭവത്തിലെ കമ്മാരന്‍ നമ്പ്യാര്‍. പ്രേമിച്ച പെണ്ണിനെ നഷ്ടപെടാതിരിക്കാന്‍, അച്ഛന്റെ മരണത്തിന് ഇടയാക്കിയവനെ ഉന്മൂലനം ചെയ്യാനെല്ലാം തക്കം നോക്കി പക വീട്ടിയ കമ്മാരനും മലയാളത്തിലെ എണ്ണം പറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൊന്നു തന്നെയാണ്.  

    Asif Ali

    ആസിഫ് അലി

    5

    ആദ്യ ചിത്രമായ ഋതുവില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയായിരുന്നു ആസിഫ് അലി അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം 2012ല്‍ പുറത്തിറങ്ങിയ ഓര്‍ഡിനറിയിലും നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു ആസിഫ് അവതരിപ്പിച്ചത്.  

    Nivin Pauly

    നിവിന്‍ പോളി

    6

    ആഷിക്ക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു നിവിന്‍ പോളി അവതരിപ്പിച്ചിരുന്നത്. രാഹുല്‍ വൈദ്യര്‍ എന്നായിരുന്നു ചിത്രത്തിലെ നിവിന്റെ കഥാപാത്രത്തിന്റെ പേര്.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X