twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    നീളുന്ന കാത്തിരിപ്പ് ; ഷൂട്ടിങ്ങ് കഴിഞ്ഞ് വർഷങ്ങളായിട്ടും റിലീസ് ചെയ്യാത്ത 10 സിനിമകള്‍

    Author Administrator | Updated: Tuesday, June 2, 2020, 03:56 PM [IST]

    കോടികള്‍ മുതല്‍മുടക്കി നിര്‍മ്മിച്ച്‌ റിലീസ് ചെയ്യാനാകാതെ ഇപ്പോഴും പെട്ടിക്കകത്ത് തന്നെ ഇരിക്കുന്ന നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടം 25 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു തിയേറ്ററുകളിലെത്തിയത്. അത്തരത്തില്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയായിട്ടും റിലീസ് ചെയ്യാതെ പെട്ടിക്കകത്ത് തന്നെ ഇരിക്കുന്ന ചില മലയാള ചിത്രങ്ങളിതാ

    cover image
    Kalari Vikraman

    കളരി വിക്രമന്‍

    1

    നവാഗതനായ ദീപക് സംവിധാനം ചെയ്ത ചിത്രമായിരുന്നു കളരി വിക്രമന്‍. മുകേഷ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുടങ്ങിപോവുകയായിരുന്നു.  

    Chakram (2003)

    ചക്രം (2003)

    2

    മോഹന്‍ലാല്‍, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ചക്രം. പക്ഷേ സാങ്കേതിക കാരണങ്ങള്‍ ചിത്രം നടക്കാതെ പോയി. പിന്നീട് ലോഹിതദാസ് പൃഥ്വിയെയും , മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി ചക്രം പൂര്‍ത്തിയാക്കുകയായിരുന്നു.  

    Swapnangalil Haisal Mary

    സ്വപ്‌നങ്ങളില്‍ ഹെയ്‌സല്‍ മേരി

    3

    മണിക്കുട്ടനെ നായകനാക്കി ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്വപ്‌നങ്ങളില്‍ ഹെയ്‌സല്‍ മേരി. ഭാമയാണ് ചിത്രത്തിലെ നായിക. മുകേഷ്, തിലകന്‍, ജഗതി ശ്രീകുമാര്‍, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ചില കാരണങ്ങള്‍കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.    

    Twinkle twinkle Little star

    ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍

    4

    വയലാര്‍ മാധവന്‍കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍. ക്യാപ്റ്റന്‍ രാജു,ദിവ്യ ദത്ത, വിജയകുമാര്‍, ടിനു ആനന്ദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എന്നാല്‍ ചില കാരണങ്ങള്‍കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

    Panchapandavar

    പഞ്ചപാണ്ഡവര്‍

    5

    മലയാള സിനിമയിലെ ആക്ഷൻ ഹീറോയായിരുന്ന ജയൻ അഭിനയിച്ചു പൂർത്തിയാക്കിയതും റിലീസ് ചെയ്യാത്തതുമായ ബ്ലാക്ക് & വൈറ്റ് ചിത്രമാണ് പഞ്ചപാണ്ഡവര്‍. എ നടരാജന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്‌.  എന്നാല്‍ ചില കാരണങ്ങള്‍കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

    Swarnachamaram

    സ്വര്‍ണച്ചാമരം

    6

    രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്വര്‍ണച്ചാമരം. ശിവാജി ഗണേശനും മോഹന്‍ലാലുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുന്നോട്ട് പോയില്ല. പിന്നീട് ഈ ചിത്രത്തിനു മോഹന്‍ലാലും ശിവാജി ഗണേഷനും നല്‍കിയ ഡേറ്റ് ഉപയോഗിച്ച് പ്രതാപ് പോത്തന്‍ ഒരു യാത്രാമൊഴി എന്ന ചിത്രം സംവിധാനം ചെയ്യുകയായിരുന്നു.  

    Brahmadathan

    ബ്രഹ്മദത്തന്‍

    7

    അടിവേരുകള്‍, ദൗത്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി അനില്‍ വക്കം സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രഹ്മദത്തന്‍. കമലഹാസന്‍ നായകനായ സൂരസംഹരാം എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയെടുത്തത്. എന്നാല്‍ തിരക്കഥയില്‍ ചില പ്രശ്‌നങ്ങള്‍ വന്നതോടെ ചിത്രം മുന്നോട്ടു പോയില്ല.  പിന്നീട് സുരേഷ് ഗോപിയെ നായകനാക്കി ഐ വി ശശി സിനിമ സംവിധാനം ചെയ്‌തെങ്കിലും ചിത്രം പരാജയപ്പെട്ടു.  

    Australia

    ഓസ്‌ട്രേലിയ

    8

    മോഹന്‍ലാല്‍, ശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓസ്‌ട്രേലിയ. രമ്യ കൃഷ്ണനായിരുന്നു ചിത്രത്തിലെ നായിക. കാര്‍ റേസിങ്ങുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറഞ്ഞത്. എന്നാല്‍ ബജറ്റ് താങ്ങാനാവാതെ ചിത്രം തൊട്ടടുത്ത വര്‍ഷത്തിലേക്ക് നീട്ടിവെച്ചു. എന്നാല്‍ പിന്നീട് ചിത്രം ഉപേക്ഷിക്കേണ്ടി വന്നു. ഒടുവില്‍ രാജീവ് അഞ്ചലിന്റെ തന്നെ ചിത്രമായ ബട്ടര്‍ ഫൈ്‌ളസില്‍ ഈ ചിത്രത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

    Dhanushkodi

    ധനുഷ്‌കോടി

    9

    മോഹന്‍ലാല്‍, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ധനുഷ്‌കോടി. ടി ദാമോദരനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എന്നാൽ ചില കാരണങ്ങള്‍കൊണ്ട്‌ സിനിമ പൂർത്തിയായില്ല.ചിത്രീകരണം നിർത്തുമ്പോൾ ചിത്രത്തിന്റെ 60 %ത്തോളം ഷൂട്ടിങ്ങ് പൂര്‍ത്തിയായിരുന്നു. ശ്രീലങ്ക,ധനുഷ്കോടി എന്നിവിടങ്ങളിൽ ആയിരുന്നു 'ധനുഷ്കോടി' യുടെ ചിത്രികരണം .

    Swapnamalika

    സ്വപ്നമാളിക

    10

    മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി കെ എ ദേവരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്വപ്‌നമാളിക. മോഹന്‍ലാല്‍ തന്നെ കഥ എഴുതിയ ചിത്രം പക്ഷേ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രീകരണം പൂര്‍ത്തിയാവാതെ പോവുകയായിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X