മതപരിവര്‍ത്തനം വിഷയമായി എത്തുന്ന ദി കേരള സ്‌റ്റോറിയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. കേരളത്തില്‍ നിന്നും കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിന് പിന്നാലെയായിരുന്നു കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. എന്നാല്‍ പത്ത് മാറ്റങ്ങളോടെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുകയാണ്. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ മെയ് 5ന് റിലീസ് ചെയ്യുന്ന ദ കേരള സ്‌റ്റോറിയുടെ കൂടുതല്‍ വിശേഷങ്ങളിതാ.