twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    വെറൈറ്റി പിടിച്ച്‌ സുരാജ്; ഈ വർഷവും സുരാജിനുള്ളതോ ?

    Author Administrator | Updated: Friday, September 10, 2021, 09:50 AM [IST]

    മികച്ച കഥാപാത്രങ്ങളിലൂടെ 2019 തന്റെ ഭാഗ്യവര്‍ഷമായി മാറ്റിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ഫൈനല്‍സ്, വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25, ഡ്രൈവിങ്ങ് ലൈസന്‍സ് തുടങ്ങി കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളിലെ സുരാജിന്റെ പ്രകടനം അത്രത്തോളം ഗംഭീരമായിരുന്നു. ഈ ചിത്രങ്ങളൊക്കെയും ബോക്‌സോഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു. ഹാസ്യകഥാപാത്രങ്ങളില്‍ നിന്നുമാറി നായകനടനായി പ്രേക്ഷകരെ ഞെട്ടിച്ച താരം 2020ലും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ്.

    cover image
    Higuita

    ഹിഗ്വിറ്റ

    1

    സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഹിഗ്വിറ്റ. ഹേമന്ത് ജി നായര്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.  ഷൈന്‍ ടോം ചാക്കോ, ശ്രീകാന്ത് മുരളി,മാമുക്കോയ,സുധീഷ്,മഞ്ജു പിള്ള,ശ്രീലക്ഷ്മി,നവാസ് വള്ളിക്കുന്ന്,ഐ എം വിജയന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    Autorickshawkkarante Bharya

    ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

    2

    എം മുകുന്ദന്‍ എഴുതിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ ആസ്പദമാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അലസനായ സജീവന്‍ എന്ന ഓട്ടോക്കാരനായാണ് സുരാജ് ചിത്രത്തില്‍ എത്തുന്നത്.മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

    Veyil

    വെയില്‍

    3

    ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ചിത്രമാണ് വെയില്‍. അങ്കമാലി ഡയറീസ്,ഈ മ യൗ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായിരുന്ന ശരത് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരതിന്റെ ആദ്യ സംവിധാന ചിത്രമാണിത്.സുരാജ് വെഞ്ഞാറമൂട്,ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

    Dashamoolam Damu

    ദശമൂലം ദാമു

    4

    സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദശമൂലം ദാമു. സുരാജിന്റെ കരിയറില്‍ ലഭിച്ച മികച്ച ഹാസ്യ കഥാപാത്രങ്ങളിലൊന്നായിരുന്നു ചട്ടമ്പിനാട് എന്ന ചിത്രത്തിലെ ദശമൂലം ദാമു. ചിത്രത്തില്‍ മമ്മൂക്കയുടെ കഥാപാത്രത്തിനൊപ്പം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്ന സുരാജിന്റെത്. 2009ല്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്നു. ട്രോള്‍ പോജുകളില്‍ ദശമൂലം ദാമു ഹിറ്റായിമാറിയതോടെയാണ് ചിത്രം ഉടന്‍ വരുന്നു എന്ന വാര്‍ത്ത സംവിധായകന്‍ സ്ഥിരീകരിച്ചത്.

    Professor Dinkan

    പ്രൊഫസര്‍ ഡിങ്കന്‍

    5

    ദിലീപിനെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. കോമഡിക്കും മാജിക്കിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ റാഫിയാണ്. ഒരു മജീഷ്യന്റെ കഥ പറയുന്ന പ്രൊഫസര്‍ ഡിങ്കന്‍ ഒരു ത്രീഡി സിനിമയായിട്ടാണ് നിര്‍മ്മിക്കുന്നത്.

    Jack And Jill

    ജാക്ക് ആന്റ് ജില്‍

    6

    പൃഥിരാജ് നായകനായി എത്തിയ ഉറുമി എന്ന ചിത്രത്തിനുശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്റ് ജില്‍. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്,രമേശ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X