നായകന്‍, വില്ലന്‍, സ്വഭാവനടന്‍...അഭിനയജീവിതത്തിന്റെ അഞ്ചു ദശകങ്ങളില്‍ അഞ്ഞൂറിലധികം സിനിമകള്‍. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ നെടുമുടി വേണുവിനെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ മിന്നിമായുക നിരവധി കഥാപാത്രങ്ങളാണ്. തന്റെ സ്വതസിദ്ധമായ അഭിനയത്തിലൂടെ ഓരോ കഥാപാത്രങ്ങളെയും മനോഹരമാക്കിയപ്പോള്‍ മലയാളികള്‍ നെടുമുടിയെ ഹൃദയത്തോട് ചേര്‍ത്തുവെച്ചു. 1980ല്‍ പുറത്തിറങ്ങിയ 'തകരയിലൂടെ സിനിമയിലെത്തിയ നെടുമുടി പിന്നീട് ചില സിനിമകളുടെ കഥാകൃത്തായും മാറി, അതിനൊപ്പം 'പൂരം' എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. മലയാളത്തിന്റെ അതുല്യ പ്രതിഭ നെടുമുടി വേണു കഥയെഴുതിയ പ്രധാന മലയാള സിനിമകളെക്കുറിച്ച് കൂടുതലറിയാം.