X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

തൈപ്പറമ്പില്‍ അശോകനും വാളയാര്‍ പരമശിവവും ഒരിക്കല്‍ക്കൂടി വരേണ്ടി വരും; രണ്ടാം ഭാഗം അർഹിക്കുന്ന മലയാള സിനിമകള്‍

Author Administrator | Updated: Monday, March 13, 2023, 01:03 PM [IST]

വര്‍ഷങ്ങള്‍ക്കിപ്പുറവും ദിലീപ് ആരാധകര്‍ ആഘോഷമാക്കുന്ന ചിത്രമാണ് 2003ല്‍ പുറത്തിറങ്ങി സി ഐ ഡി മൂസ. ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗം തിയേറ്ററുകളിലെത്തിയാല്‍ ചിത്രം ജനം ഏറ്റെടുക്കുമെന്നാണ് സിനിമാപ്രേമികള്‍ ഒന്നടങ്കം പറയുന്നത്. എന്നാല്‍ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയും സിബി കെ തോമസും വീണ്ടും ഒന്നിച്ചാല്‍ മാത്രമേ സി ഐ ഡി മൂസയ്ക്ക് രണ്ടാംഭാഗം ഉണ്ടാവുകയുള്ളു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ രണ്ടാംഭാഗത്തിന് പ്രതിസന്ധികള്‍ ഏറെയാണ്. സി ഐ ഡി മൂസ പോലെ രണ്ടാംഭാഗം വന്നാല്‍ തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റാവുമെന്ന് പ്രേക്ഷകര്‍ പറയുന്ന മലയാളത്തിലെ ചില ചിത്രങ്ങളിതാ.


cover image
കുഞ്ഞിരാമായണം
1

ബേസില്‍ ജോസഫ് ചിത്രം കുഞ്ഞിരാമായണത്തിന് അന്നും ഇന്നും ആരാധകര്‍ ഏറെയാണ്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, മാമുക്കോയ തുടങ്ങി മലയാളത്തില വന്‍താര നിര അണി നിരന്ന ചിത്രം ബേസിലിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കുഞ്ഞിരാമനും, ലാലുവും, കുട്ടന്‍ചേട്ടനും ഒരിക്കല്‍ക്കൂടി തിയേറ്ററിലെത്തിയാല്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് കൂടെ മലയാളത്തിന് ലഭിക്കുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.  

യോദ്ധാ
2

പാട്ടുകളും ഡയലോഗുകളും ഒരുപോലെ സൂപ്പര്‍ഹിറ്റായി മാറിയ മോഹന്‍ലാല്‍ ചിത്രമാണ് യോദ്ധ. വര്‍ഷങ്ങള്‍ക്കിപ്പുറവും തളിപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും ആരാധകര്‍ ഏറെയാണ്. 1992ല്‍ റിലീസ് ചെയ്ത ചിത്രത്തിന് പക്ഷേ തിയേറ്ററുകളില്‍ നിന്നും പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ചാനലില്‍ സിനിമ സംപ്രേഷണം ചെയ്തതോടെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു ചിത്രത്തെ. 1992ല്‍ ഓണം റിലീസായി എത്തിയ പപ്പയുടെ സ്വന്തം അപ്പൂസിനോടും അദൈത്വത്തോടും പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വന്ന യോദ്ധയ്ക്ക് ഇനിയൊരു സെക്കന്‍ഡ് പാര്‍ട്ട് ചിത്രം സൂപ്പര്‍ഹിറ്റാവുമെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്.  

റൺവേ
3

ദിലീപിന്റെ എക്കാലത്തെയും സ്‌റ്റൈലിഷ് നായകകഥാപാത്രമായ വാളയാര്‍ പരമശിവത്തിന്റെ രണ്ടാം വരവിനായി കാത്തിരിപ്പിലാണ് ആരാധകര്‍. 2017ല്‍ ചിത്രത്തിന് രണ്ടാംഭാഗം വരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും രണ്ടാംഭാഗത്തെക്കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. ദിലീപ് ചിത്രം ഉപേക്ഷിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.  

സിഐഡി മൂസ 2
4

ദിലീപിന്റെ കരിയറില്‍ തന്നെ വഴിത്തിരിവായ ചിത്രമായിരുന്നു 2003ല്‍ പുറത്തിറങ്ങിയ സി ഐ ഡി മൂസ. ചിത്രത്തിനും രണ്ടാംഭാഗം വരുന്നതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഭാഗം എഴുതിയ തിരക്കഥാകൃത്തുക്കള്‍ വേര്‍പിരിഞ്ഞതാണ് രണ്ടാംഭാഗം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയതെന്നാണ് ദിലീപ് പറയുന്നത്. സഹോദരന്‍ അനൂപ് സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിലായിരുന്നു സി ഐ ഡി മൂസയുടെ രണ്ടാംഭാഗത്തെക്കുറിച്ച് ദിലീപ് വെളിപ്പെടുത്തിയത്. 

ഈ പറക്കും തളിക 2
5

താമരാക്ഷന്‍ പിള്ളയുടെ ബസും ഉണ്ണികൃഷ്ണനും സുന്ദരേശനും ഒരിക്കല്‍ക്കൂടി ഒന്നിക്കണമെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്. മുമ്പ് പറക്കുംതളികയുടെ രണ്ടാംഭാഗം വരുന്നുവെന്ന് സംവിധായകന്‍ താഹ വെളിപ്പെടുത്തിയിരുന്നു. നിത്യദാസ് ചിത്രത്തില്‍ അതിഥി താരമായി എത്തുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രഖ്യാപനം മാത്രമായി ഈ പറക്കും തളികയുടെ രണ്ടാംഭാഗവും വാര്‍ത്തകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്. ഇന്നു വരെ രണ്ടാംഭാഗത്തിന്റെ അപ്‌ഡേറ്റുകള്‍ പുറത്ത് വന്നിട്ടില്ല.  

ഹിറ്റ്‌ലര്‍
6

ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയും പെങ്ങന്മാരും ഒരിക്കല്‍ക്കൂടി തിയേറ്ററുകളിലെത്തിയാല്‍ ചിത്രം സൂപ്പര്‍ഹിറ്റാവുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 1996ലെ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രത്തില്‍ അഡ്വാന്‍സ് പോലും വാങ്ങാതെയായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. ചിത്രം തിയേറ്ററുകളിലെത്തിയതിനുശേഷമായിരുന്നു മുകേഷും മമ്മൂട്ടിയുമൊക്കെ പ്രതിഫലം വാങ്ങിയത്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാംഭാഗം ഉടന്‍ തന്നെ ഉണ്ടാകില്ലെന്നാണ് സിദ്ധിഖ് പറയുന്നത്. ഇപ്പോഴത്തെ ജനറേഷനില്‍പെട്ട ആളല്ല ചിത്രത്തിലെ നായകനായ മാധവന്‍കുട്ടി. അതുകൊണ്ടുതന്നെ ചിത്രം എത്രത്തോളം വിജയിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് സിദ്ധിഖ് പറയുന്നത്.  

പഞ്ചാബി ഹൗസ്
7

നായകനായി എത്തിയ ദിലീപിനേക്കാളും മലയാളികള്‍ ഏറ്റെടുത്ത കഥാപാത്രമായിരുന്നു പഞ്ചാബിഹൗസിലെ രമണന്‍. 1998ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളും ഡയലോഗുകളും അത്രത്തോളം പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായി മാറുകയായിരുന്നു. ഉണ്ണിയും, ഗംഗാധരന്‍ മുതലാളിയും രമണനും ഒരിക്കല്‍ക്കൂടി തിയേറ്ററുകളിലെത്തണമെന്നാണ് സിനിമാപ്രേമികളുടെ ആഗ്രഹം.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+