95-ാമത് ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യയ്ക്കിത് അഭിമാന നിമിഷമാണ്. മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്രം, മികച്ച ഒറിജിനല്‍ സോങ്ങ് എന്നിങ്ങനെ രണ്ട് ഓസ്‌കാര്‍ പുരസ്‌ക്കാരങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ഓസ്‌കാര്‍ പുരസ്‌ക്കാരമെത്തിച്ച ദ എലിഫന്റ് വിസ്പറേഴ്‌സിന്റെ കൂടുതല്‍ വിശേഷങ്ങളിതാ.