>

  2020 പാതിദൂരം പിന്നിടുമ്പോള്‍; ആദ്യപകുതിയിലെ മികച്ച സിനിമകള്‍

  പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തി നിരവധി ചിത്രങ്ങളാണ്‌ 2020ല്‍ ഇതുവരെയായി റിലീസ് ചെയ്തിരിക്കുന്നത്. ബോക്‌സോഫീസില്‍ റെക്കോര്‍ഡ് വിജയം നേടിയ സൂപ്പര്‍ഹിറ്റായ അഞ്ചാംപാതിരയും കപ്പേളയും ഷൈലോക്കും, അയ്യപ്പനും കോശിയും ഇതിനുദാഹരണങ്ങളാണ്. അത്തരത്തില്‍ ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ ഒരുപിടി മികച്ച ചിത്രങ്ങളിതാ..
  ദേശീയപുരസ്‌ക്കാര ജേതാവായ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന ചിത്രമായിരുന്നു 2020ല്‍ പുറത്തിറങ്ങിയ കപ്പേള. നാട്ടിന്‍പുറത്തെ ഒരു പ്രണയകഥയില്‍ തുടങ്ങി പിന്നീട് അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ കഥ പറഞ്ഞ ചിത്രം ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നുകൂടിയാണ്. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു സുധി കോപ്പ, നിഷ സാരംഗ്, തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.  
  നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച ഒരു ഫീല്‍ഗുഡ് ചിത്രമായിരുന്നു അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട്. കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി നായികയായി എത്തിയ മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  
  3.
  സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളില്‍ ഒന്നുതന്നെയാണ്. സ്ഥിരം ശൈലികളില്‍ നിന്നുമാറി കുഞ്ചാക്കോ ബോബന്‍ അന്‍വര്‍ എന്ന കഥാപാത്രത്തിലൂടെ ഗംഭീരമായൊരു തിരിച്ചുവരവു തന്നെ ചിത്രത്തിലൂടെ നടത്തി. 

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X