Malayalam»Movies»Ayyappanum Koshiyum
    അയ്യപ്പനും കോശിയും

    അയ്യപ്പനും കോശിയും

    Release Date : 07 Feb 2020
    Director : സച്ചി
    Critics Rating
    3.25/5
    Audience Review
    അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനാര്‍ക്കലി റിലീസ് ചെയ്ത് നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് സച്ചിയും പൃഥ്വിരാജും വീണ്ടുമെത്തുന്നത്.

    അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോനും പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തുന്നു. രഞ്ജിത്ത് ആണ് ചിത്രത്തില്‍ പൃഥ്വിയുടെ അച്ഛന്റെ വേഷത്തില്‍ എത്തുന്നത്. അന്ന രാജന്‍,അനു മോഹന്‍,ജോണി ആന്റണി,അനില്‍ നെടുമങ്ങാട്,സാബുമോന്‍ അബ്ദുസമദ്‌, ഷാജു ശ്രീധര്‍,ഗൗരി നന്ദ...
    • സച്ചി
      Director/Screenplay
    • രഞ്ജിത്ത്
      Producer
    • ജേക്‌സ്‌ ബിജോയ്‌
      Music Director/Singer
    • റഫീക്ക് അഹമ്മദ്
      Lyricst
    • കോട്ടക്കല്‍ മധു
      Singer
    • കളകാത്ത - അയ്യപ്പനും കോശിയും
    Music Director: ജേക്‌സ്‌ ബിജോയ്‌
    • കളകാത്ത സന്ദനമേറി
      3.7
    • വന്നോട്ടെ വന്നോട്ടെ
      2
    • താളം പോയി
      Singers: സംഗീത ...
      RATE NOW
    • days ago
      C P Ravindran
      Report
      സി പി രവീന്ദ്രൻ അയ്യപ്പനും കോശിയും: review കട്ടക്ക് കട്ടയായി രണ്ട്‌ എതിരാളികൾ. രണ്ടുപേരും എന്തിനും പോന്നവർ. രണ്ടുപേരും എന്തിനും തെയ്യാർ: മറ്റവനെ തോൽപ്പിക്കാൻ, ഏതറ്റവും പോവാൻ കച്ച കെട്ടിയവർ. സംഘർഷങ്ങളും, ഏറ്റുമുട്ടലുകളുമാണ് കഥകളിലും, സിനിമകളിലും വായനക്കാരേയും, കാണികളേയും സാധാരണ ഹരം പിടിപ്പിക്കാറ്‌. ആ സംഘർഷങ്ങളും, ഏറ്റുമുട്ടലുകളും രണ്ട് പേർ തമ്മിലാവാം, രണ്ട് വിഭാഗങ്ങൾ തമ്മിലാവാം, രണ്ട് ആശയങ്ങൾ തമ്മിലാവാം, ചിലപ്പോൾ ഒരാളുടെ ഉള്ളിൽ തന്നെയുള്ള പല സ്വഭാവവിശേഷങ്ങൾ തമ്മിലാവാം. അയ്യപ്പനും കോശിയും എന്ന സിനിമയിൽ അത് രണ്ട് പേർ തമ്മിലാണ് നടക്കുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ആ ഏറ്റുമുട്ടലിൽ കാണികളെ ഉടുക്കുന്ന ആ പതിവ് വിദ്യ ഉണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൃഥ്വിരാജും, ബിജു മേനോനും അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ സ്വയം ആസ്വദിച്ച്, ചിലപ്പോൾ അത് അല്പം അമിതമായും, കാണികളെ കയ്യിലെടുക്കുന്നു. സുരേഷ് കൃഷ്ണൻ, രഞ്ജിത്ത്, മിയ ജോര്‍ജ്ജ്‌, അന്ന രാജന്‍ എന്ന നടീനടന്മാരും കലക്കിയിരിക്കുന്നു. അട്ടപ്പാടിക്കാരിയായ നഞ്ചമ്മ പാടിയ അവതരണ ഗാനം അതുക്കും മേലെ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X