അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനാര്‍ക്കലി റിലീസ് ചെയ്ത് നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് സച്ചിയും പൃഥ്വിരാജും വീണ്ടുമെത്തുന്നത്.
അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോനും പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തുന്നു. രഞ്ജിത്ത് ആണ് ചിത്രത്തില്‍ പൃഥ്വിയുടെ അച്ഛന്റെ വേഷത്തില്‍ എത്തുന്നത്. അന്ന രാജന്‍,അനു മോഹന്‍,ജോണി ആന്റണി,അനില്‍ നെടുമങ്ങാട്,സാബുമോന്‍ അബ്ദുസമദ്, ഷാജു ശ്രീധര്‍,ഗൗരി നന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ജെക്‌സ് ബിജോയ് സംഗീതം നല്‍കുന്നു. സുധീപ് ഇളമണ്‍ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. കലാ സംവിധാനം മോഹന്‍ദാസ്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്ത് ആണ് ചിത്രം നിര്‍മിച്ചത്.
സൈമ അവാര്‍ഡ് 2020 -
മികച്ച ചിത്രം
മികച്ച നടന്‍ : പൃഥ്വിരാജ് സുകുമാരന്‍
ബെസ്റ്റ് ആക്ട്രസ് സപ്പോര്‍ട്ടിംഗ് റോള്‍- ഗൗരി നന്ദ
മികച്ച സംഗീത സംവിധാനം - ജേക്‌സ് ബിജോയ്
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച ജനപ്രിയ ചിത്രം
** Note :
കുറിപ്പ്: അയ്യപ്പനും കോശിയും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.