X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

മലയാളത്തിന്റെ എസ്പിബി; പ്രിയഗായകന്റെ മലയാളം ഹിറ്റുകള്‍

Author: Administrator | Updated: Monday, September 28, 2020, 06:34 PM [IST]

14 ഇന്ത്യന്‍ ഭാഷകളിലായി 40000ത്തോളം ഗാനങ്ങള്‍, അവയില്‍ മിക്കതും സൂപ്പര്‍ഹിറ്റ്‌. ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് കടന്നുവന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന് ഏറ്റവും കൂടുതൽ ചലച്ചിത്ര പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെക്കോര്‍ഡും സ്വന്തമാണ്‌. 1961ല്‍ കടല്‍പാലം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച എസ് പി ബാലസുബ്രഹ്മണ്യം തുടര്‍ന്ന് മലയാളികള്‍ക്ക് സമ്മാനിച്ചത് ഒരുപിടി മികച്ച ഗാനങ്ങളാണ്.

Share:
cover image
Video Thumbnail

അനശ്വരം

മമ്മൂട്ടി, ഇന്നസെന്റ്, കുതിരവട്ടം പപ്പു, ശ്വേത മേനോൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു അനശ്വരം. പി.കെ. ഗോപി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഇളയരാജ ആണ്. ഇളയരാജ തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ താരാപഥം ചേതോഹരം എന്ന ഗാനം എക്കാലത്തെയും സൂപ്പര്‍ഹിറ്റു ഗാനങ്ങളിലൊന്നാണ്‌.

കൂടുതല്‍ കാണാം
Video Thumbnail

സുഖം സുഖകരം

ബാലചന്ദ്രമേനോന്റെ സംവിധാനത്തില്‍ 1994ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സുഖം സുഖകരം. എസ് രമേശന്‍ നായര്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, കെ ജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. എസ് പി വെങ്കിടേഷ് സംഗീതം നല്‍കിയ ചിത്രത്തിലെ സുഖകരം എന്ന ഗാനമാണ് എസ് പി ബാലസുബ്രഹ്മണ്യം ആലപിച്ചത്.  

കൂടുതല്‍ കാണാം
Video Thumbnail

ഗാന്ധർവ്വം

ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗാന്ധര്‍വ്വം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് എസ് പി വെങ്കിടേഷ് സംഗീതം നല്‍കിയ നെഞ്ചില്‍ കഞ്ചബാണമെയ്യും എന്ന ഗാനം ആലപിച്ചത് എസ് പി ബാലസുബ്രഹ്മണ്യമാണ്.  

കൂടുതല്‍ കാണാം
Video Thumbnail

മുന്നേറ്റം

ശ്രീകുമാരൻ തമ്പി സം‌വിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ മുന്നേറ്റം. മമ്മൂട്ടി, രതീഷ് ,അടൂർ ഭാസി, ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ശ്യാം സംഗീതം നല്‍കിയ ചിത്രത്തിലെ ചിരി കൊണ്ടു പൊതിയും എന്ന ഗാനം എസ് പി ബാലസുബ്രഹ്മണ്യമാണ് ആലപിച്ചിരിക്കുന്നത്.

കൂടുതല്‍ കാണാം

Video Thumbnail

കടല്‍പ്പാലം

സത്യന്‍, പ്രേംസീര്‍, കെ പി ഉമ്മര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് കടല്‍പ്പാലം. വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് ജി ദേവരാജന്‍ സംഗീതം നല്‍കിയ ഈ കടലും മറുകടലും എന്ന ഗാനം ആലപിച്ചത് എസ് പി ബാലസുബ്രഹ്മണ്യമാണ്.  

കൂടുതല്‍ കാണാം
Video Thumbnail

ന്യൂ ഡെൽഹി

ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ന്യൂ ഡെൽഹി. മമ്മൂട്ടി ജി കെ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സുമലത, ഉർവ്വശി, സുരേഷ് ഗോപി, ത്യാഗരാജൻ, സിദ്ദിഖ്, വിജയരാഘവൻ, മോഹൻ ജോസ്, ദേവൻ, ജഗന്നാഥ വർമ്മ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ...

കൂടുതല്‍ കാണാം
Video Thumbnail

ചന്ദ്രനുദിക്കുന്ന ദിക്കില്‍

ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍.ദിലീപ്,ബിജു മേനോന്‍,ലാല്‍,ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.എസ്.രമേശന്‍ നായരുടെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം...

കൂടുതല്‍ കാണാം
Video Thumbnail

ഡാർലിങ് ഡാർലിങ്

രാജസേനന്റെ സംവിധാനത്തിൽ ദിലീപ്, വിനീത്, ജഗതി ശ്രീകുമാർ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് 'ഡാർലിങ് ഡാർലിങ്'. വി ജി എം ക്രിയേഷൻസിന്റെ ബാനറിൽ വിജയ, ഗോപാലകൃഷ്ണൻ, മോഹനൻ എന്നിവർ നിർമ്മിച്ച ഈ ചിത്രം വി ജി എം റിലീസ് ആണ് വിതരണം ചെയ്തത്. ഉദയകൃഷ്ണ-സിബി കെ തോമസ്...

കൂടുതല്‍ കാണാം

Video Thumbnail

മുന്നേറ്റം

ശ്രീകുമാരൻ തമ്പി സം‌വിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ മുന്നേറ്റം. മമ്മൂട്ടി, രതീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ്. കുമാർ ആണ്‌ ഈ ചിത്രത്തിന്റെ നിർമ്മാതാവ്. 

കൂടുതല്‍ കാണാം
Video Thumbnail

യോഗമുള്ളവള്‍

സി.വി. ശങ്കർ സംവിധാനം ചെയ്ത് 1971-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോഗമുള്ളവൾ. മുതുകുളം രാഘവൻപിള്ള, ശോഭ, ബേബി, ടി.എസ്. മുത്തയ്യ, എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. 

കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+