പത്തേമാരിി എന്ന ചിത്രത്തിനുശേഷം സലീം അഹമ്മദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നു എന്ന തരത്തില്‍ മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. മാപ്പിള ഖലാസിമാര്‍ എന്ന പേരിട്ട ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ പ്രമുഖരും അണിനിരക്കുന്നുവെന്നും വാര്‍ത്തകളില്‍ വന്നിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും ചിത്രത്തെക്കുറിച്ച് സലിം അഹമ്മദ് പ്രതികരിച്ചിട്ടില്ല. മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്മാറിയെന്നാണ് ആരാധകര്‍ പറയുന്നത്. മാപ്പിള ഖലാസിമാര്‍ പോലെ പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങിയ ചില മമ്മൂട്ടി ചിത്രങ്ങളിതാ.