മലയാള സിനിമയ്ക്ക് എന്നും ഓര്‍ക്കാന്‍ ഒരുപിടി കഥാപാത്രങ്ങളെ നല്‍കികൊണ്ടാണ് ഇതിഹാസ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ വിടവാങ്ങിയത്. പ്രേക്ഷകരെ സംബന്ധിച്ച് ജോണ്‍ പോളിന്റെ മരണം തീരാ നഷ്ടം തന്നെയാണ്. കനറാ ബാങ്കിലെ ജോലി രാജി വെച്ച് സിനിമയില്‍ സജീവമായ ജോണ്‍ പോള്‍ മരിക്കുംവരെ സിനിമയെക്കുറിച്ച് മാത്രമായിരുന്നു സംസാരിച്ചത്. സിനിമയെ അത്രത്തോളം ഇഷ്ടപ്പെട്ട ജോണ്‍ പോളിന് പ്രിയപ്പെട്ട 5 മലയാള സിനിമകളെക്കുറിച്ച് അദ്ധേഹം ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. ഓളവും തീരവും, ഭാര്‍ഗ്ഗവിനിലയം തുടങ്ങി ജോണ്‍ പോളിന് പ്രിയപ്പെട്ട ആ 5 സിനിമകളെക്കുറിച്ച് കൂടുതലറിയാം.