X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ഗ്രൂപ്പ് കളിക്കുന്ന റെനീഷയോ, ഒറ്റയ്ക്ക് കളിക്കുന്ന ശോഭയോ? ബിഗ് ബോസിലെ കരുത്തുറ്റ വനിതയാര് ?

Author Administrator | Published: Tuesday, May 2, 2023, 04:53 PM [IST]

ബിഗ് ബോസ് മലയാളം സീസണ്‍ 5നെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയ മുഴുവനിപ്പോള്‍. വാശിയേറിയ മത്സരങ്ങളുമായി ഷോ മുമ്പോട്ട് പോവുമ്പോള്‍ മത്സരാര്‍ത്ഥികള്‍ക്ക് മികച്ച സപ്പോര്‍ട്ടാണ് പ്രേക്ഷകര്‍ നല്‍കികൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനിടയിലായിരുന്നു ഹൗസിലെ കരുത്തുറ്റ മത്സരാര്‍ത്ഥിയായ മനീഷ കെ.എസ് ഷോയില്‍ നിന്നും ഔട്ടായത്. മനിഷയ്ക്ക് അത്രയും വലിയ സപ്പോര്‍ട്ട് കിട്ടിയിട്ടും വോട്ട് കിട്ടാതെ പോയത് മോശമായിപ്പോയെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. മനീഷ ഔട്ടായതോടെ ഹൗസിലെ കരുത്തുറ്റ വനിതാ മത്സരാര്‍ത്ഥിയാര് എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഗ്രൂപ്പ് കളിക്കുന്ന റെനീഷയോ അതോ ? തുടക്കം മുതല്‍ ഒറ്റയ്ക്ക് കളിക്കുന്ന ശോഭ വിശ്വനാഥനോ ? പ്രേക്ഷകരുടെ അഭിപ്രായങ്ങളിതാ.


cover image
Nadira Mehrin
1

തുടക്കം മുതല്‍ ബിഗ് ബോസ് ഹൗസിനകത്ത് മികച്ച രീതിയില്‍ ഗെയിം കളിക്കുന്ന മത്സരാര്‍ത്ഥിയാണ് നാദിറ മെഹ്‌റിന്‍. മോഡല്‍, അഭിനേത്രി, ആക്ടിവിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രശസ്തായ നാദിറയുടെ ബിഗ് ബോസ് എന്‍ട്രി സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു. ഗ്രൂപ്പുകളിലൊന്നുമില്ലാതെ നിലവില്‍ ഒറ്റയ്ക്കാണ് ബിഗ് ബോസില്‍ നാദിന മുന്നേറിക്കൊണ്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 6000 രൂപയാണ് നാദിനയ്ക്ക് ബിഗ് ബോസില്‍ നിന്നും ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം.

ശോഭ വിശ്വനാഥ്
2

ബിഗ് ബോസിലെ കരുത്തുറ്റ മറ്റൊരു മത്സരാര്‍ത്ഥിയാണ് ശോഭ വിശ്വനാഥ്. അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി ധൈര്യത്തോടെ പറയുന്ന ശോഭയും നിലവില്‍ നാദിറയെപ്പോലെ ഗ്രൂപ്പു കളിക്കാതെ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഗെയിമുകളായാലും ചര്‍ച്ചകളായാലും എല്ലാത്തിലെ പക്വതയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ശോഭയ്ക്കാണ് നിലവില്‍ വനിതാ മത്സരാര്‍ത്ഥികളില്‍ കൂടുതല്‍ ഫാന്‍സ്. ഷോയുടെ തുടക്കം മുതല്‍ ഓരേ ആവേശത്തില്‍ ഹൗസില്‍ പെരുമാറുന്ന ശോഭയ്ക്ക് ബിഗ് ബോസില്‍ നിന്നും ഒരു ദിവസം 8000 രൂപ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  

റെനീഷ റഹ്മാന്‍
3

വനിതാ മത്സരാര്‍ത്ഥികളില്‍ തുടക്കം മുതല്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ സപ്പോര്‍ട്ട് ലഭിച്ച മത്സരാര്‍ത്ഥിയാണ് റെനീഷ റഹ്മാന്‍. എന്നാല്‍ താന്‍ മികച്ച രീതിയില്‍ കളിക്കുന്നു എന്ന ഓവര്‍ കോണ്‍ഫിഡന്‍സ് റെനീഷയ്ക്ക് അടുത്ത കാലത്തായി വന്നിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കൂടാതെ സെറീന, അഞ്ജൂസ് റോഷ് ഇവര്‍ക്കൊപ്പം ഒരു ഗ്രൂപ്പായി ഹൗസില്‍ കളിക്കുന്നത് റെനീഷയ്ക്ക് നെഗറ്റീവ് ഇമേജും ഉണ്ടാക്കിയിട്ടുണ്ട്.  

അനു ജോസഫ്
4

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തി ആദ്യ ദിനത്തില്‍ തന്നെ പ്രേക്ഷകരെ കൈയിയിലെടുത്ത മത്സരാര്‍ത്ഥിയാണ് അനു ജോസഫ്. എന്നാല്‍ ആദ്യ ദിനത്തിലെ പ്രകടനം അനുവിന് അവസാനം വരെ കൊണ്ടു പോവാന്‍ സാധിക്കുമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഗ്രൂപ്പുകളിലൊന്നും ചേരാതെ ശോഭയെപ്പോലെ ഒറ്റയ്ക്ക് കളിച്ചാല്‍ ബിഗ് ബോസ് സീസണ്‍ 5ന്റെ ഫിനാലെ വേദിയില്‍ അനുവും ഉണ്ടാവുമെന്നാണ് ആരാധകര്‍ പറയുന്നത്.  

സെറീന ആൻ ജോൺസൺ
5

നിലവില്‍ ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളാണ് സെറീന ആന്‍ ജോണ്‍സണ്‍. എന്നാല്‍ കുറച്ച് എപ്പിസോഡുകളായി സാഗര്‍ സൂര്യയുമായി സെറീന ലവ് ട്രാക്ക് പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെയങ്കില്‍ സെറീനയ്ക്ക് ഇപ്പോള്‍ കിട്ടുന്ന പ്രേക്ഷക പിന്തുണ ലഭിക്കില്ലെന്നാണ് കരുതുന്നത്. മറിച്ച് ഗ്രൂപ്പുകളില്‍ നിന്നും മാറി വാശിയോടെ ഹൗസില്‍ മത്സരിച്ചാല്‍ സെറീന ടോപ് ഫൈവില്‍ എത്തും.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+