>

  ജയിലറ കയറിയ പത്ത്‌ മലയാള സിനിമകള്‍

  ജയിലിനുള്ളിലെ തടവുകാരുടെ കഥ പറഞ്ഞ നിരവധി സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ ഭൂരിഭാഗം സിനിമകളും സൂപ്പര്‍ഹിറ്റുമായിരുന്നു. അത്തരത്തില്‍ ജയിലറ കയറി കഥ പറഞ്ഞ പത്ത് മലയാള ചിത്രങ്ങളിതാ.
  മമ്മൂട്ടി, ശോഭന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു യാത്ര.ബാലു മഹേന്ദ്ര സം‌വിധാനവും, തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയത് ജോൺ പോൾ ആണ്.അടിയന്തിരാവസ്ഥക്കാലത്തു പോലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞത്.
  ഡെന്നീസ്‌ ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം  ചെയ്ത ചിത്രമാണ്‌ ന്യൂ ഡെൽഹി. മമ്മൂട്ടി ജി കെ എന്ന കേന്ദ്രകഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്.അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്കൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നതിനെത്തുടർന്ന് തടവിലാക്കപ്പെടുന്ന ഡെൽഹിയിലെ ഒരു പത്രപ്രവർത്തകന്റെ പ്രതികാരത്തിന്റെ കഥ പറഞ്ഞ ചിത്രം ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.
  മികച്ച അഭിനയം, സംവിധാനം എന്നിവ അടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത മതിലുകള്‍.രാഷ്ട്രീയതടവുകാരനായി ജയിലിലെത്തുന്ന ബഷീറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.ബഷീറായി മമ്മൂട്ടിയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.അവിചാരിതമായി മതിലിനപ്പുറത്തെ പെൺജയിലിലെ തടവുകാരിയായ നാരായണിയുമായി ബഷീർ‌ ചങ്ങാത്തത്തിലാവുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്.

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X