>

  കാവ്യ മാധവന്‍ മുതല്‍ ദീപ്തി സതി വരെ ; ലാല്‍ ജോസ് കൊണ്ടുവന്ന നായികമാര്‍

  മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലാല്‍ ജോസ് മലയാളത്തില്‍ നിരവധി നായികമാരെ കൊണ്ടുവന്നിട്ടുണ്ട്. അവരെക്കെയും പിന്നീട് മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരാവുകയും ചെയ്തിട്ടുണ്ട്. ലാല്‍ ജോസ് കൊണ്ടുവന്ന ചില നായികമാരിതാ
  പ്രേക്ഷകരുടെ പ്രിയതാരം കാവ്യ മാധവന്‍ ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. പിന്നീട് മധുരനൊമ്പരക്കാറ്റ്, ഡാര്‍ലിങ് ഡാര്‍ലിങ് എന്നീ ചിത്രങ്ങളിലൂടെ കാവ്യ മലയാളത്തില്‍ നായികയായി തിളങ്ങി. ക്ലാസ്‌മേറ്റ്‌സ്, മീശ മാധവന്‍ എന്നീ ലാല്‍ജോസ് ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  
  മലയാളികളുടെ പ്രിയതാരം സംവൃത സുനിലിന്റെ ആദ്യ ചിത്രം ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ ആണ്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തില്‍ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും സംവൃത ആ അവസരം നിരസിക്കുകയായിരുന്നു.  
  മലയാളികളുടെ പ്രിയതാരം മീര നന്ദന്റെ ആദ്യ ചിത്രം ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല ആണ്. ഏഷ്യാനെറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീര ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് മുല്ലയ്ക്ക് ശേഷം കറന്‍സി, പുതിയ മുഖം, കാറ്റു മഴയും, മല്ലു സിങ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.  
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X