>

  ഇരട്ടി മധുരം; മോഹൽലാൽ ഇരട്ടവേഷത്തിലെത്തിയ ചിത്രങ്ങൾ

  പ്രേം നസീര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവുമധികം ഡബിള്‍ റോള്‍ ചെയ്ത നടന്‍ മമ്മൂട്ടിയാണ്. ദാദാസാഹിബ്, അണ്ണന്‍ തമ്പി, ബല്‍റാം വേഴ്‌സസ് താരാദാസ്,മായാബസാര്‍ തുടങ്ങി ഏകദേശം 15 ഓളം ചിത്രങ്ങളില്‍ മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേംനസീറും മമ്മൂട്ടിയും മാത്രമല്ല മോഹന്‍ലാലും ചില ചിത്രങ്ങളില്‍ ഡബിള്‍ റോളില്‍ തിളങ്ങിയിട്ടുണ്ട്. അത്തരത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ അഭിനയിച്ച പ്രധാന ചിത്രങ്ങളിതാ.

  മലയാളത്തിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റു ചിത്രങ്ങളിലൊന്നാണ് രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭു. മംഗലശ്ശേരി നീലകണ്ഠന്‍, മംഗലശ്ശേരി കാര്‍ത്തികേയന്‍ എന്നിങ്ങനെ ഡബിള്‍ റോളുകളില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രം പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ടചിത്രങ്ങളിലൊന്നാണ്. കാലമെത്ര കഴിഞ്ഞാലും ആ കഥാപാത്രങ്ങളെയും ആ ചിത്രവും മലയാളികള്‍ മറക്കില്ല.  

  മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ അഭിനയിച്ച മറ്റൊരു ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. നവാഗതരായ ജിബി- ജോജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ തിയേറ്ററുകളില്‍ നിന്നും കാര്യമായ വിജയം നേടാനായില്ല.  

  ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ, കലാഭവൻ മണി, ലയ, സുകന്യ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് ഉടയോന്‍. ചിത്രത്തില്‍ ശൂരനാട് കുഞ്ഞ്, ശൂരനാട് പാപ്പി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X