>

    പിന്‍ നിരയില്‍ നിന്നും നായകനിലേക്ക് ; ജോജുവിനെ താരമാക്കിയ കഥാപാത്രങ്ങളിലൂടെ

    സംഭാഷണങ്ങളില്ലാതെ, ആള്‍ക്കൂട്ടത്തത്തിലെ കഥാപാത്രങ്ങളില്‍ നിന്നും നായകനടനായി മാറിയ ജോജു ജോര്‍ജ്ജിന്റെ പ്രധാന കഥാപാത്രങ്ങളിലൂടെ.
    എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തില്‍ ജോസഫ് എന്ന റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. 2018ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമാണ് നേടിയത്. ജോജുവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നുകൂടിയായിരുന്നു ചിത്രത്തിലെ ജോസഫ് എന്ന കഥാപാത്രം.
    കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എ സിന്ദുരാജാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജോജു അവതരിപ്പിച്ച ചക്കസുകു എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
    ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, അഖില്‍ വിശ്വനാഥ്‌ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ചോല'. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊക്കിയിരിക്കുന്നത്. ചിത്രം പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് അവതരിപ്പിച്ച അശാന്‍ എന്ന കഥാപാത്രം താരത്തിന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.  

    Related Lists

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X