X
മലയാളം » സിനിമകള്‍ » രാമന്റെ ഏദന്‍തോട്ടം
രാമന്റെ ഏദന്‍തോട്ടം

രാമന്റെ ഏദന്‍തോട്ടം

Comedy | Drama | Romance | 02 Jun 2017 |
Malayalam

2.5 /5 Users

1.5 /5 Filmibeat

രാമന്റെ ഏദന്‍തോട്ടം കഥ

കുഞ്ചാക്കോ ബോബനെ നായകനാക്കി  രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് രാമന്റെ ഏദന്‍തോട്ടം. അനു സിത്താരയാണ് ചിത്രത്തിലെ നായിക. രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകന്റെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആദ്യമായി നായകനാവുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സദാചാരമലയാളികളുടെ കപടമുഖത്തെ ചിത്രം വ്യക്തമായി ചര്‍ച്ച ചെയ്യുന്നു. ദാമ്പതിജീവിതത്തിലെ അസ്വാരസ്യങ്ങളും അതിനിടയിലേക്ക് വരുന്ന വിവാഹതേര ബന്ധത്തെകുറിച്ചുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. സാമ്പത്തികമായി പാപ്പരായികൊണ്ടിരിക്കുന്ന എല്‍വിസ് എന്ന സിനിമാ നിര്‍മാതാവിന്റെയും അയാളുടെ ഭാര്യ മാലിനിയുടെയും ദാമ്പത്യത്തിലേക്ക് ഏദന്‍തോട്ടം എന്ന റിസോര്‍ട്ടിന്റെ ഉടമയായ രാമന്‍ കടന്നുവരുന്നു. പിന്നീട് നിരവധി പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇത്തരം പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. മാലിനിയായി അനു സിത്തരയും എല്‍വിസ് എന്ന ചലച്ചിത്രനിര്‍മ്മാതാവിന്റെ റോളില്‍ ജോജു ജോര്‍ജുമാണ് അഭിനയിച്ചിരിക്കുന്നത്. ചലച്ചിത്രനിര്‍മ്മാതാവിന്റെ വേഷത്തിലെത്തിയ  ജോജു ജോര്‍ജ് മികച്ച അഭിനയമാണ് പ്രേക്ഷകനുമുന്നില്‍ കാഴ്ചവെച്ചത്. രാമനായി കുഞ്ചാക്കോ ബോബനും എത്തുന്നു. അജു വര്‍ഗീസ്, രമേഷ് പിഷാരടി,  ശ്രീജിത് രവി, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ  മറ്റു താരങ്ങള്‍.  ഏദന്‍തോട്ടം രാമന്റേതാണെങ്കിലും അനു സിത്താര അവതരിപ്പിച്ച മാലിനി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഒരു സ്ത്രീയുടെ  വ്യക്തിത്വത്തെയും ദാമ്പത്യത്തിന്റെയും ചുമരുകള്‍ക്കപ്പുറം  അവളുടെ  ഐഡന്റിറ്റിയെയുംകുറിച്ച് ചിത്രം വ്യക്തമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അതു തന്നെയാണ് രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തന്റെ വിജയം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്. എഡിറ്റിംഗ് വി സാജന്‍.  സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക്   ബിജി ബാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശ്രേയാ ഘോഷാല്‍, രാജലക്ഷ്മി, സൂരജ് കുറുപ്പ് എന്നിവരാണ്  ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. നമ്മളെ ഓരോരുത്തരെയും സ്വയം തിരിച്ചറിയാനും തിരുത്താനും പ്രേരിപ്പിക്കുന്ന നല്ല സിനിമയാണ് രാമന്റെ ഏദന്‍തോട്ടം.
Read More

രാമന്റെ ഏദന്‍തോട്ടം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

രാമന്റെ ഏദന്‍തോട്ടം ക്രൂ വിവരങ്ങൾ

സംവിധായകന്‍ രഞ്ജിത്ത് ശങ്കർ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ രഞ്ജിത്ത് ശങ്കർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

രാമന്റെ ഏദന്‍തോട്ടം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

രാമന്റെ ഏദന്‍തോട്ടം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+