X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ടെലിവിഷന്‍ ഷോകളിലൂടെ സിനിമയിലെത്തിയ തമിഴ് താരങ്ങള്‍

Author Administrator | Updated: Friday, July 22, 2022, 04:19 PM [IST]

തമിഴ് സിനിമയുടെ 'ലേഡീ സൂപ്പര്‍സ്റ്റാറാ'യ നയന്‍താര ആദ്യകാലത്ത് ടെലിവിഷന്‍ അവതാരകയായിരുന്നു. കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്ത ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെയാണ് നയന്‍സ് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് മനസ്സിനക്കര എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിക്കുകയും ചെയ്തു. പിന്നീട് മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും അഭിനയിച്ചു തുടങ്ങിയ നയന്‍താര ഇന്ന് തമിഴിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. നയന്‍താരയെപ്പോലെ ടെലിവിഷനിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച തമിഴിലെ പ്രശസ്ത താരങ്ങളിതാ.


cover image
വിജയ് സേതുപതി
1

ആദ്യകാലത്ത് സിനിമയില്‍ ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോഴും ടെലിവിഷന്‍ സീരിയലുകളില്‍ വിജയ് സേതുപതി അഭിനയിച്ചിരുന്നു. 2006ല്‍ സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്ത പെണ്ണ് എന്ന സീരിയലില്‍ വിജയ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.  

ആര്‍. മാധവന്‍
2

29ാമത്തെ വയസില്‍ അഭിനയജീവിതം ആരംഭിച്ച മാധവനും ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സിനിമയിലെത്തിയത്. ഹിന്ദി സീരിയലുകളിലാണ് തുടക്കകാലത്ത് മാധവന്‍ അഭിനയിച്ചത്. 2000ത്തില്‍ പുറത്തിറങ്ങിയ അലൈപായുതെ എന്ന ചിത്രത്തിലൂടെയാണ് മാധവന്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.  

നയന്‍താര
3

തമിഴ് സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാറായ നയന്‍താര ആദ്യകാലത്ത് ടെലിവിഷന്‍ അവതാരകയായിരുന്നു. കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്ത ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് മനസ്സിനക്കര എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ചു.  

സായ് പല്ലവി
4

പ്രേമം എന്ന സിനിമയിലൂടെ തരംഗമായ സായി പല്ലവിയുടെ തുടക്കവും ടെലിവിഷന്‍ ഷോകളിലൂടെയാണ്. 2008ല്‍ വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്ത 'ഉങ്കളില്‍ യാര്‍ അടുത്ത പ്രഭുദേവ' എന്ന ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവി ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്നായിരുന്നു സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത്.  

ശിവകാര്‍ത്തികേയന്‍
5

ആദ്യ കാലത്ത് മിമിക്രി ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച നടനാണ് ശിവവകാര്‍ത്തികേയന്‍. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം തുടര്‍ന്ന് ഷോര്‍ട്ട് ഫിലിമികളില്‍ അഭിനയിക്കുകയും അതുവഴി സിനിമയില്‍ സജീവമാകുകയും ചെയ്യുകയായിരുന്നു.    

ഹന്‍സിക
6

ടെലിവിഷന്‍ സീരിയലുകളിലൂടെ സിനിമയിലെത്തിയ മറ്റൊരു നടിയാണ് ഹന്‍സിക മോട്വാനി. തുടര്‍ന്ന് ബാലതാരമായി നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. 2004ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിലൂടെയാണ് ഹന്‍സിക നായികയായി അരങ്ങേറ്റം കുറിക്കുന്നത്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+