2022ല്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയ താരവിവാഹമായിരുന്നു നടി മൈഥിലിയുടേത്. വിവാഹദിനത്തില്‍ മൈഥിലി അണിഞ്ഞ ആഭരണങ്ങളും ടിഷ്യൂ വേവിങ് കേരള സാരിയുമായിരുന്നു സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച. സിംപിള്‍ ലുക്കായിരുന്നു വിവാഹദിനത്തില്‍ മൈഥിലി തിരഞ്ഞെടുത്തത്. എന്നാല്‍ പിന്നീട് നടന്ന റിസ്പഷനില്‍ റെഡ് കാര്‍പറ്റ് ലുക്കിലായിരുന്നു നടി എത്തിയത്. ചുവപ്പ് ഗൗണില്‍ സ്റ്റൈലിഷ് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ നിമിഷനേരംകൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. മൈഥിലിയെപ്പോലെ 2022ല്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായ താരവിവാഹങ്ങളിതാ.