വന്ദനം എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗിരിജ ഷെട്ടാര്‍. തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ഗിരിജയുടെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു വന്ദനം. എന്നാല്‍ പിന്നീട് മലയാള സിനിമയിലേക്ക് ഗിരിജ തിരിച്ചുവന്നിരുന്നില്ല. 2003ല്‍ പുറത്തിറങ്ങിയ തുജേ മേരി കസം എന്ന ഹിന്ദി ചിത്രത്തിനുശേഷം സിനിമയില്‍ നിന്നും താരം വിട്ടുനില്‍ക്കുകയാണ്. നിലവില്‍ പത്രപ്രവര്‍ത്തകയായി ജോലി ചെയ്യുകയാണ് താരം. എന്നിരുന്നിലും ഗിരിജ ഷെട്ടാര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചു വരുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഗിരിജ ഷെട്ടാറിനെപ്പോലെ ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുയും പിന്നീട് അഭിനയം തന്നെ പൂര്‍ണമായും ഉപേക്ഷിച്ച താരങ്ങളിതാ.