X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

തരംഗമായി മൈക്കിളപ്പനും പിള്ളേരും; 2022ന്റെ ആദ്യ പകുതിയിലെ മികച്ച 5 സിനിമകള്‍

Author Administrator | Updated: Tuesday, April 12, 2022, 02:34 PM [IST]

2022ലെ ആദ്യ മൂന്നു മാസങ്ങള്‍ പിന്നിടുമ്പോള്‍ ചെറുതും വലുതുമായി നിരവധി സിനിമകളാണ് ഇതുവരെയായി പ്രേക്ഷകരിലേക്ക് എത്തിയത്. അതില്‍തന്നെ മിക്ക ചിത്രങ്ങളും മികച്ച പ്രതികരണം നേടി ബോക്‌സോഫീസ് ഹിറ്റുകളാവുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ 2022ന്റെ ആദ്യ പകുതിയിലെ മികച്ച 5 സിനിമകള്‍ ഇവയാണ്.


cover image
ഭീഷ്മ പർവ്വം
1

ആദ്യ ദിനം മുതല്‍ മിക്ക തിയേറ്ററുകളിലും ഹൗസ്ഫുള്‍ ഷോകളുമായി കേരളം മുഴുവന്‍ തരംഗമായി മാറിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസുമായി എത്തിയ ചിത്രം 100കോടി ക്ലബിലും ഇടം പിടിച്ചിട്ടുണ്ട്. മാര്‍ച്ച് മൂന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്.  

ഹൃദയം
2

പ്രഖ്യാപനം മുതല്‍ക്കുതന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രണയം. പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം 2022ലെ ആദ്യ പകുതിയിലെ മികച്ച ഫീല്‍ ഗുഡ് ചിത്രങ്ങളിലൊന്നാണ്.  

സൂപ്പര്‍ ശരണ്യ
3

 2022ലെ ആദ്യ പകുതിയില്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ആവര്‍ത്തന വിരസത ഇല്ലാത്ത മികച്ച ഒരു എന്റര്‍ടെയ്‌നര്‍ ചിത്രമാണ്.  

പട
4

സംവിധാനം, മേക്കിങ്ങ്, തിരക്കഥ, കാസ്റ്റിങ്ങ് എന്നിവയെല്ലാം കൊണ്ടും ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കമല്‍ കെ എം സംവിധാനം ചെയ്ത പട. 1996ല്‍ നടന്ന അയ്യങ്കാളി പടയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

ഭൂതകാലം
5

2022ലെ മികച്ച സിനിമകളിലൊന്നാണ് രേവതിയും ഷെയ്ന്‍ നിഗവും ഒന്നിച്ചെത്തിയ ഭൂതകാലം. കഥാപാത്രങ്ങളും, കഥയും, അവതരണരീതിയും എല്ലാം കൊണ്ടും മികച്ചു നിന്ന സിനിമ മലയാളത്തിലെ മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നും കൂടിയാണ്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+