X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നു! കിംഗ് ഓഫ് കൊത്ത ദുല്‍ഖറിന്റെ മാസ് ഹിറ്റാകുമോ?

Author Administrator | Updated: Friday, March 17, 2023, 09:26 PM [IST]

മമ്മൂട്ടിയും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രം, ടൊവീനോയുടെ അതിഥി വേഷം! ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്ത FDFS കാണാന്‍ ഇനിയെന്ത് വേണം. ടൈറ്റില്‍ പോസ്റ്ററിന് പിന്നാലെ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കൊത്തയുടെ രാജാവിനെ കാണാന്‍. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് ചിത്രം സീതാരാമം പോലെ ദുല്‍ഖറിന്റെ കരിയറിലെ മറ്റൊരു ബോക്‌സോഫീസ് ഹിറ്റാവുമോ കിംഗ് ഓഫ് കൊത്ത ?


cover image
1

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്തയ്ക്കായി കാത്തിരിക്കുകയാണ് മലയാളികള്‍ ഒന്നടങ്കം. മലയാളത്തിലെ ഹിറ്റ് സംവിധായകന്‍ ജോഷിയുടെ മകനായ അഭിലാഷിന്റെ ആദ്യ സംവിധാന ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത. 

2

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത. രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് ഡിക്യു എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദു മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം മാസ് ഗ്യാങ്‌സ്റ്റര്‍ ചിത്രമാണ്. തമിഴ്‌നാട്ടിലെ കാരൈക്കുടിയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ്ങ്. വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്‌. സീ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത.

 

3

ദുല്‍ഖറിനൊപ്പം മലയാളത്തിലെ വന്‍താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഗോകുള്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി, ചെമ്പന്‍ വിനോദ് ജോസ്, പ്രസന്ന, ഷമ്മി തിലകന്‍, നൈല ഉഷ എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് പ്രസന്ന എത്തുന്നത്. ടൊവീനോ തോമസ്, ധ്രുവ് വിക്രം എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ കിംഗ് ഓഫ് കൊത്ത ബോക്‌സോഫീസ് ഭരിക്കുമെന്നാണ് ഡിക്യൂ ഫാന്‍സ് പറയുന്നത്. റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്ന ലൊക്കേഷന്‍ സ്റ്റില്ലിനായി കാത്തിരിക്കുകയാണ് മലയാളികള്‍.

4

2021 ജൂലായ് 28ന് ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു കിംഗ് ഓഫ്  കൊത്തയുടെ ടൈറ്റില്‍ പ്രഖ്യാപനം നടന്നത്. 2022 സെപ്തംബര്‍ 27നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ചുണ്ടില്‍ സിഗരറ്റുമായി വേറിട്ട ലുക്കിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ദുല്‍ഖര്‍ എത്തിയത്. സോഷ്യല്‍മീഡിയ ഒന്നാകെ തരംഗമായ ഫസ്റ്റ് ലുക്കിന് പിന്നാലെ ചിത്രത്തിന്റെ സെക്കന്റ് ലുക്കും വൈറലായിരുന്നു. റേഞ്ച് റോവറിന് മുന്നില്‍ സിഗരറ്റ് പിടിച്ച് നില്‍ക്കുന്ന ദുല്‍ഖറിന്റെ ലുക്ക് കണ്ടിട്ട് ചിത്രം ആക്ഷന്‍ ത്രില്ലര്‍ തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.

5

മാസ് ഗ്യാങ്‌സ്റ്റര്‍ ചിത്രം കിംഗ് ഓഫ് കൊത്തയ്ക്കായി മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ദുല്‍ഖറും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നു എന്നതു തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. തെലുങ്ക് ചിത്രം സീതാരാമം പോലെ കിംഗ് ഓഫ് കൊത്തയും ബോക്‌സോഫീസ് ഭരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഷൂട്ടിങ്ങുകള്‍ ഏതാണ്ട് പൂര്‍ത്തിയായ ചിത്രം ഓണം റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+