X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

സിനിമ മാത്രമല്ല, പാട്ടുമുണ്ട്; മെയ് ദിനത്തില്‍ കേട്ടിരിക്കാനിതാ വിപ്ലവ ഗാനങ്ങള്‍

Author: Administrator | Published: Thursday, April 27, 2023, 05:53 PM [IST]

വിപ്ലവ ഗാനങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ മലയാളികള്‍ ആദ്യം ഏറ്റുപാടുന്ന ഗാനങ്ങളിലൊന്നാണ് അറബിക്കഥയിലെ ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം. അനില്‍ പനച്ചൂരാന്‍ തന്നെ എഴുതി ആലപിച്ച ഗാനം ഇന്നും പ്രേക്ഷക മനസില്‍ തന്നെയുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന, ഓര്‍ക്കുന്ന മെയ് ദിനത്തില്‍ ആസ്വദിക്കാനിതാ മലയാളത്തിലെ മികച്ച വിപ്ലവഗാനങ്ങള്‍.

Share:
cover image
ഉള്ളടക്ക പട്ടിക
Rakthasakshikal Sindabad
1

1998ല്‍ പുറത്തിറങ്ങിയ രക്തസസാക്ഷികള്‍ സിന്ദാബാദ്  എന്ന ചിത്രത്തിലെ മിക്ക ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ബലികുടീരങ്ങളെ, കിഴക്ക് പുലരി, നമ്മള് കൊയ്യും എന്നീ ഗാനങ്ങളാണ് കൂടുതലായും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. എം.ജി രാധാകൃഷ്ണനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍.  


Lal Salam
2

മെയ് ദിനത്തില്‍ തീര്‍ച്ചയായും കേട്ടിരിക്കേണ്ട ഗാനങ്ങളിലൊന്നാണ് ലാല്‍ സലാം എന്ന ചിത്രത്തിലെ ലാല്‍ സലാം എന്ന ഗാനം. ഒ.എന്‍.വി കുറുപ്പ് എഴുതിയ വരികള്‍ക്ക് രവീന്ദ്രന്‍ മാഷ് സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ യേശുദാസാണ്. സിനിമയിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷവും ലാല്‍ സലാം എന്ന ഗാനം പ്രേക്ഷക മനസില്‍ അങ്ങനെ തന്നെ നിറഞ്ഞു നില്‍ക്കുകയാണ്.  

അറബിക്കഥ
3

അറബിക്കഥയിലെ ക്യൂബ മുകുന്ദനെ മലയാളികള്‍ക്ക് അങ്ങനെയൊന്നും മറക്കാന്‍ സാധിക്കില്ല. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ക്യൂബ മുകുന്ദനെപ്പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും മലയാളികള്‍ അത്ര പെട്ടെന്ന് മറന്നു കാണില്ല. അനില്‍ പനച്ചൂരാന്‍ തന്നെ എഴുതി ആലപിച്ച ചോര വീണ മണ്ണില്‍ നിന്നും എന്ന ഗാനം എക്കാലത്തെയും മികച്ച വിപ്ലവ ഗാനങ്ങളിലൊന്നാണ്.   കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+