twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    കൊവിഡിലും തളരാതെ മലയാള സിനിമ; 2020ലെ മികച്ച സിനിമകൾ

    Author Administrator | Updated: Saturday, January 2, 2021, 08:23 PM [IST]

    തിയേറ്റര്‍, ഒ ടി ടി ഫ്‌ളാറ്റ് ഫോം തുടങ്ങിയവയിലായി 45 ചിത്രങ്ങള്‍ മാത്രമാണ് 2020ല്‍ മലയാളത്തില്‍ റിലീസ് ചെയ്തിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെ ലോക്ക് ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ പല ചിത്രങ്ങളുടെയും റിലീസ് 2021ലേക്ക് മാറ്റിവെക്കുകയായിരുന്നു. നാല്‍പ്പത്തിയഞ്ച് ചിത്രങ്ങളില്‍ പലതും ബോക്‌സോഫീസില്‍ പരാജയമായപ്പോള്‍ അഞ്ചാംപാതിരയും അയ്യപ്പനും കോശിയും കപ്പേളയുമടക്കം ഒരുപിടി മികച്ച ചിത്രങ്ങള്‍ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗംഭീര വിജയം നേടുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ 2020ല്‍ പുറത്തിറങ്ങിയ മികച്ച മലയാള ചിത്രങ്ങളിതാ

    cover image
    Anjaam Pathiraa

    അഞ്ചാം പാതിരാ

    1

    2020ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളില്‍ ഒന്നുതന്നെയാണ്. സ്ഥിരം ശൈലികളില്‍ നിന്നുമാറി കുഞ്ചാക്കോ ബോബന്‍ അന്‍വര്‍ എന്ന കഥാപാത്രത്തിലൂടെ ഗംഭീരമായൊരു തിരിച്ചുവരവു തന്നെ ചിത്രത്തിലൂടെ നടത്തി.

    Gauthamante Radham

    ഗൗതമന്റെ രഥം

    2

    നീരജ് മാധവിനെ നായകനാക്കി നവാഗതനായ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗൗതമന്റെ രഥം. ദി കാറിന് ശേഷം ഒരു കാര്‍ പ്രധാന കഥാപാത്രമായി എത്തിയ മലയാള ചിത്രം കൂടിയാണിത്. ക്യാരക്ടര്‍ റോളുകള്‍ മാത്രമല്ല നായകവേഷവും തന്റെ കൈയില്‍ ഭദ്രമാണെന്ന് ചിത്രത്തിലെ ഗൗതമനിലൂടെ നീരജ് തെളിയിച്ച ചിത്രം കൂടിയാണിത്.  

    Ayyappanum Koshiyum

    അയ്യപ്പനും കോശിയും

    3

    ആക്ഷന്‍ രംഗങ്ങളും നാടന്‍ തല്ലും അതിനൊത്ത ഡയലോഗുകളും കൊണ്ടും പ്രേക്ഷകരെ രസിപ്പിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സമീപകാലത്ത് ഇറങ്ങിയ എറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പ്രേക്ഷകര്‍ വിലയിരുത്തിയ ചിത്രം ബിജുമേനോന്റെയും പൃഥ്വിരാജിന്റെയും കരിയറിലെ മികച്ച പ്രകടനം കൂടിയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഹവില്‍ദാര്‍ കോശിയും കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരുടെയും പ്രതികാര കഥയായിരുന്നു പറഞ്ഞത്‌.  

    Varane Avashyamund

    വരനെ ആവശ്യമുണ്ട്

    4

    നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച ഒരു ഫീല്‍ഗുഡ് ചിത്രമായിരുന്നു അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട്. കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി നായികയായി എത്തിയ മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  

    Trance

    ട്രാന്‍സ്

    5

    2020ലെ മറ്റൊരു മികച്ച ചിത്രമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ്. ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, നസ്രിയ, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ശ്രീനാഥ് ഭാസി, ജിനു എബ്രഹാം തുടങ്ങി വന്‍താര ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ഫഹദ് ഫാസില്‍ എന്ന നടന്റെ അതിഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.  

    Kappela

    കപ്പേള

    6

    ദേശീയപുരസ്‌ക്കാര ജേതാവായ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന ചിത്രമായിരുന്നു 2020ല്‍ പുറത്തിറങ്ങിയ കപ്പേള. നാട്ടിന്‍പുറത്തെ ഒരു പ്രണയകഥയില്‍ തുടങ്ങി പിന്നീട് അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ കഥ പറഞ്ഞ ചിത്രം ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നുകൂടിയാണ്. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു സുധി കോപ്പ, നിഷ സാരംഗ്, തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. റോഷന്‍ മാത്യുവിന്റെ അതിഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

    C U Soon

    സീ യൂ സൂണ്‍

    7

    ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സി യൂ സൂണ്‍ സെപ്തംബര്‍ 1നായിരുന്നു ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സമീപകാലത്ത് കണ്ട അതിഗംഭീര പ്രകടനമാണ് ദര്‍ശന രാജേന്ദ്രന്‍ ചിത്രത്തില്‍ കാഴ്ചവെച്ചത്.   

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X