മലയാളത്തിന്റെ ''ലേഡീ സൂപ്പര്‍സ്റ്റാര്‍'' ആണ് മഞ്ജു വാര്യര്‍. വിവാഹശേഷം അഭിനയം തന്നെ നിര്‍ത്തിയ മഞ്ജു 2014ല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തുകയായിരുന്നു. പിന്നാലെയായിരുന്നു ഒരു കൂട്ടം പ്രേക്ഷകര്‍ മഞ്ജുവിനെ മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് നിരന്തരം വിളിച്ചത്. എന്നാല്‍ ഹൗ ഓള്‍ഡ് ആര്‍ യൂവിന് ശേഷം മഞ്ജു നായികയായി എത്തിയ ചിത്രങ്ങളുടെ അവസ്ഥ എന്തായിരുന്നു ?. വന്‍ ഹൈപ്പിലെത്തി പല ചിത്രങ്ങളും തിയേറ്ററുകളില്‍ നിന്നും പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. അടുത്തകാലത്ത് തിയേറ്ററുകളിലെത്തിയ മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ നോക്കിയാല്‍ ഇക്കാര്യം സത്യമാണന്ന് തെളിയും. വന്‍ ഹൈപ്പിലെത്തി പരാജയം ഏറ്റുവാങ്ങിയ മഞ്ജു വാര്യരുടെ സമീപ കാല ചിത്രങ്ങളിതാ.