ഇന്ത്യയൊട്ടാകെ ഹിറ്റായി മാറിയ മിന്നല്‍ മുരളി റിലീസായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ബേസില്‍ ജോസഫ്- ടൊവീനോ തോമസ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ ഏതാണ്ട് ഒരു മാസം വരെ ഹൗസ്ഫുള്‍ ഷോകളായിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ ഗൂഗിളില്‍ ആളുകള്‍ ഇപ്പോഴും സെര്‍ച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. സൈമയുടെ(SIIMA) റിപ്പോര്‍ട്ട് പ്രകാരം മിന്നല്‍ മുരളി പോലെ 2022ല്‍ ഗൂഗിളില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ 4 ചിത്രങ്ങളിതാ.