X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

പൊന്നും വിലയുള്ള കഥാപാത്രങ്ങൾ; സിനിമയ്ക്കായ് താരങ്ങളണിഞ്ഞ ലക്ഷങ്ങളുടെ ഡ്രസുകൾ

Author Administrator | Updated: Tuesday, May 23, 2023, 10:14 AM [IST]

ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നാണ് ദേവദാസ്. കോടികളുടെ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തിലെ വസ്ത്രങ്ങള്‍ക്കും ഏറെ പ്രത്യേകതകളുണ്ടായിരുന്നു. ഏതാണ്ട് 15 ലക്ഷം വില വരുന്ന വസ്ത്രങ്ങളായിരുന്നു ചിത്രത്തില്‍ മാധുരി ദീക്ഷിത് അണിഞ്ഞത്. മാസങ്ങള്‍ പണിയെടുത്താണ് നെയ്ത്തുകാര്‍ മാധുരിയുടെ വസ്ത്രങ്ങള്‍ അണിഞ്ഞത്. മാധുരി ദീക്ഷിത്തിനെപ്പോലെ കഥാപാത്രങ്ങള്‍ക്കായി വില കൂടിയ വസ്ത്രങ്ങള്‍ അണിഞ്ഞ ബോളിവുഡ് സൂപ്പര്‍താരങ്ങളിതാ.


cover image
ദീപിക പദുകോണ്‍
1

ഫാഷനില്‍ എന്നും വ്യത്യസ്തത പരീക്ഷിക്കുന്ന താരസുന്ദരിയാണ് ദീപിക പദുക്കോണ്‍. അതുകൊണ്ടുതന്നെയും വസ്ത്രങ്ങള്‍ക്കായി ലക്ഷങ്ങളാണ് താരം ചിലവഴിക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാജിറാവു മസ്താനിയില്‍ ദീപിക വില കൂടിയ വസ്ത്രങ്ങളാണ് ധരിച്ചത്. ഏതാണ്ട് 50 ലക്ഷം ചിലവഴിച്ചാണ് ദീപികയുടെ വസ്ത്രങ്ങള്‍ ഒരുക്കിയത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം 2015ലായിരുന്നു തിയേറ്ററുകളിലെത്തിയത്. ആ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നു കൂടിയായിരുന്നു ബാജിറാവു മസ്താനി.  

ഷാരൂഖ് ഖാന്‍
2

2011ലായിരുന്നു ഷാരൂഖ് ഖാന്‍ ചിത്രം റാ വണ്‍ തിയേറ്ററുകളിലെത്തിയത്. വിദേശത്തു നിന്നുമുള്ള ഡിസൈനര്‍മാരായിരുന്നു ചിത്രത്തിനായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. ഷാരൂഖിന്റെ കഥാപാത്രത്തിന്  ആകെ 21 സ്യൂട്ടുകളായിരുന്നു ടീം ഡിസൈന്‍ ചെയ്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്ത് ലക്ഷമാണ് സ്യൂട്ടുകളുടെ നിര്‍മ്മാണച്ചെലവ്.  

മാധുരി ദീക്ഷിത്‌
3

ബോളിവുഡിലെ എക്കാലത്തെയും ക്ലാസിക് സിനിമയായ ദേവദാസില്‍ മാധുരി ദീക്ഷിത് ലക്ഷങ്ങളുടെ വസ്ത്രമായിരുന്നു അണിഞ്ഞത്. ഏതാണ്ട് 15 ലക്ഷം രൂപ വില വരുന്നതായിരുന്നു മാധുരിയുടെ വസ്ത്രങ്ങള്‍. പ്രശസ്ത ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോസ് ലയും ചേര്‍ന്നായിരുന്നു ചിത്രത്തിലെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.  

സല്‍മാന്‍ ഖാന്‍
4

2010ല്‍ പുറത്തിറങ്ങിയ വീര്‍ എന്ന ചിത്രത്തില്‍ ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രങ്ങളായിരുന്നു സല്‍മാന്‍ ഖാന്‍ ധരിച്ചത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സല്‍മാന്‍ അണിഞ്ഞ പടച്ചട്ടയ്ക്ക് 20 ലക്ഷമായിരുന്നു വില.  

കരീന കപൂര്‍
5

2009ലായിരുന്നും അക്ഷയ് കുമാറും കരീന കപൂറും പ്രധാന താരങ്ങളായി എത്തിയ കമ്പക്ത് ഇഷ്‌ക് തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ കരീനയണിഞ്ഞ കറുത്ത വസ്ത്രത്തിന് അന്നും ഇന്നും ആരാധകര്‍ ഏറെയാണ്. ഏതാണ്ട് 10 ലക്ഷം രൂപ ചിലവഴിച്ചാണ് കരീനയ്ക്കായി ആ വസ്ത്രം ഡിസൈന്‍ ചെയ്തത്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+