X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

വരും മലയാളത്തിലും 100 കോടി; മലയാളത്തിലെ ഈ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ ?

Author: Administrator | Updated: Thursday, March 16, 2023, 09:17 AM [IST]

ലിജോ ജോസ് - പെല്ലിശ്ശേരി കൂട്ടുക്കെട്ടിലെത്തുന്ന 'മലൈക്കോട്ടൈ വാലിബനായി' മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇന്ത്യയിലെ പ്രശസ്ത താരങ്ങള്‍ അണിനരക്കുന്ന ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ഹാസനും എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022ല്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാലിന് മലൈക്കോട്ടൈ വാലിബന്‍ വീണ്ടും കരിയര്‍ ബ്രേക്കാവുമെന്നാണ് സിനിമാനിരൂപകര്‍ പറയുന്നത്. മാത്രമല്ല ചിത്രത്തിലൂടെ മലയാള സിനിമ 100 കോടി ക്ലബില്‍ കയറുമെന്നാണ് പ്രേക്ഷര്‍ പറയുന്നത്. മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടെ വാലിബന്‍ പോലെ 100 കോടി ക്ലബില്‍ ഇടം പിടിക്കുമെന്ന് പ്രേക്ഷകര്‍ പറയുന്ന മലയാളത്തിലെ പ്രധാന ചിത്രങ്ങളിതാ

Share:
cover image
ആടുജീവിതം
1

മലയാള സിനിമ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുക്കെട്ടിലെത്തുന്ന ആട് ജീവിതം. 2018ല്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നതിനു പിന്നാലെ നജീബായി പൃഥ്വിരാജിന്റെ ഗംഭീര പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍ ഒന്നടങ്കം. മലയാളത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റുകളിലൊന്നായ ചിത്രം ഏതാണ്ട് നാലര വര്‍ഷം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പൂര്‍ത്തിയാക്കിയത്. കൊവിഡ് തീര്‍ത്ത പ്രതിസന്ധിയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇത്ര നാള്‍ നീണ്ടുപോവാന്‍ കാരണമായത്. ആട് ജീവിതത്തിനായി പൃഥ്വിരാജ് ഭാരം കുറച്ചതുമെല്ലാം ഇതിനിടയില്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്തുതന്നെയായലും ബ്ലെസി ചിത്രം ആട് ജിവിതം മലയാളത്തിന്റെ ചരിത്രത്താളുകളില്‍ ഇടം നേടുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.   കൂടുതല്‍ കാണാം


മലൈക്കോട്ടൈ വാലിബന്‍
2

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബനും പ്രതീക്ഷകള്‍ ഏറെയാണ്. പി.എസ് റഫീക്ക് തിരക്കഥ എഴുതിയ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരാണ് മോഹന്‍ലാലിനൊപ്പം എത്തുന്നത്. 2022ല്‍ തുടരെ തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനിലൂടെ തിരിച്ചു വരുമെന്നും ചിത്രം ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് 100 കോടി ക്ലബില്‍ ഇടം പിടിക്കുമെന്നും ആരാധകര്‍ പറയുന്നു.   കൂടുതല്‍ കാണാം

എമ്പുരാന്‍
3

ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‌റെ രണ്ടാംഭാഗമായ എമ്പുരാനായി മലയാളികള്‍ കാത്തിരിക്കുകയാണ്. ആദ്യ ഭാഗം പോലെ തന്നെ ചിത്രം സൂപ്പര്‍ഹിറ്റായി മാറുമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാലിനെ ഒരിക്കല്‍ക്കൂടി തിയേറ്ററില്‍ കാണാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. 2023ന്റെ പകുതിയോടെ ഷൂട്ടിങ്ങ് ആരംഭിക്കുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തിലെ താരങ്ങളെല്ലാം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.   കൂടുതല്‍ കാണാം


അജയന്റെ രണ്ടാം മോഷണം
4

പ്രഖ്യാപനം മുതല്‍ ഓരോ അപ്‌ഡേഷനും വേണ്ടി ടൊവീനോ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവീനോ എത്തുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം ത്രീഡിയിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായ അജന്റെ രണ്ടാം മോഷണം മലയാള സിനിമയ്ക്കും ടൊവീനോയുടെ കരിയറിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.   കൂടുതല്‍ കാണാം

കിംഗ് ഓഫ് കൊത്ത
5

ബിഗ് ബജറ്റിലൊരുങ്ങുന്ന ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്ത ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡീയയില്‍ തരംഗമായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേറിട്ട ഗെറ്റപ്പ് തന്നെയാണ് കിംഗ് ഓഫ് കൊത്തക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതിന്റെ പ്രധാന കാരണം.   കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+