നിര്‍മാതാക്കളുമായുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കളുടെ സംഘടന. ആര്‍.ഡി.എക്‌സ് സിനിമയുടെ ഷൂട്ടിങ്ങിനിടെ എഡിറ്റിങ്ങ് കാണണമെന്ന് വാശി പിടിക്കുകയും ഷൂട്ടിങ്ങിന് കൃത്യമായി എത്തുന്നില്ല. എന്നിങ്ങനെയായിരുന്നു ഷെയ്ന്‍ നിഗത്തിനെതിരെ ഉയര്‍ന്നു വന്ന പ്രധാന ആരോപണങ്ങള്‍. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും ഒരുപിടി ചിത്രങ്ങളാണ് ഷെയ്‌നിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അവയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങളിതാ.