X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

പ്രൊഫസര്‍ ജയന്തിയും കായംകുളം കൊച്ചുണ്ണിയും ഇനിയും വരുമോ? മലയാളി മറക്കില്ല ഈ പരമ്പരകള്‍

Author Administrator | Updated: Monday, February 27, 2023, 08:39 PM [IST]

ഒരുകാലത്ത് ടെലിവിഷന്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയ സീരിയലായിരുന്നു കുങ്കുമപ്പൂവ്. പ്രൊഫസര്‍ ജയന്തിയുടെയും മക്കളുടെയും ജീവിത കഥ പറഞ്ഞ സീരിയലിന്റെ ഓരോ എപ്പിസോഡിനും ആകാംക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്നത്. ആശ ശരത് എന്ന മികച്ച നടിയെ മലയാള സിനിമയ്ക്ക് സമ്മാനിച്ചതും ഇതേ സീരിയല്‍ തന്നെയായിരുന്നു. 2011ല്‍ ആരംഭിച്ച സീരിയല്‍ ഏതാണ്ട് ആയിരത്തിനടുത്ത് എപ്പിഡോഡുകള്‍ പിന്നിട്ടപ്പോഴായിരുന്നു അവസാനിപ്പത്. എങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറവും കുങ്കുമപ്പൂവ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട്. കുങ്കുമപ്പൂവ് പോലെ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായ മലയാളത്തിലെ പ്രധാനപ്പെട്ട അഞ്ച് സീരിയലുകളിതാ.


cover image
1

ഒരുകാലത്ത് ടെലിവിഷന്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയ സീരിയലായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ്. പ്രൊഫസര്‍ ജയന്തിയായി ആശ ശരത്തും, ശാലിനിയായി ഷെല്ലിയും മത്സരിച്ചഭിനയിച്ച സീരിയല്‍ പലപ്പോഴും റേറ്റിങ്ങില്‍ ഒന്നാമതായിരുന്നു. നടി ആശ ശരത്ത് അഭിനയിച്ച ആദ്യ ടെലിവിഷന്‍ സീരിയല്‍ കൂടിയായിരുന്നു കുങ്കുമപ്പൂവ്. 2011ല്‍ സംപ്രേഷണം ആരംഭിച്ച സീരിയല്‍ 2014ലായിരുന്നു അവസാനിപ്പിച്ചത്. പ്രൊഫസര്‍ ജയന്തി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയായിരുന്നു ആശ ശരത്തിന് സിനിമയില്‍ നിന്നും അവസരങ്ങള്‍ വന്നുതുടങ്ങിയത്. നിലവില്‍ സീരിയലുകളില്‍ നിന്നും ഇടവേളയെടുത്ത ആശ സിനിമകളുമായി തിരക്കിലാണ്.

2

പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ജനപ്രിയ സീരിയലായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത എന്റെ മാനസപുത്രി. 2007ല്‍ സംപ്രേഷണം ആരംഭിച്ച സീരിയലിന്റെ അവസാന എപ്പിസോഡ് 2010 മെയ് 21നായിരുന്നു. ഏതാണ്ട് 733 എപ്പിസോഡുകള്‍ പിന്നിട്ട സീരീയലില്‍ അര്‍ച്ചന സുശീലനും ശ്രീകല ശശിധരനുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയായിരുന്നു പില്‍ക്കാലത്ത് അര്‍ച്ചന ടെലിവിഷന്‍ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.

3

അന്നും ഇന്നും മിന്നുകെട്ട് എന്ന സീരിയലിന് ആരാധകര്‍ ഏറെയാണ്. സൂര്യ ടിവിയില്‍ 2004ല്‍ സംപ്രേഷണം ആരംഭിച്ച സീരിയല്‍ 2009 ജനുവരി 2നായിരുന്നു അവസാനിപ്പിച്ചത്. 1000 എപ്പിഡോസുകള്‍ പിന്നിട്ട് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സീരിയലുകളിലൊന്നായി മാറിയ മിന്നുകെട്ടിന്റെ പ്രമോ ഗാനം ഇന്നും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. രാഘവന്‍, മീനാക്ഷി സുനില്‍, ഗായത്രി പ്രിയ, അനു ജോസഫ്, ധന്യ മേനോന്‍ എന്നിവരായിരുന്നു സീരിയലിലെ പ്രധാന താരങ്ങള്‍.

4

സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത കായംകുളം കൊച്ചുണ്ണിക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ബിഗ് ബോസ് താരം മണിക്കുട്ടന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടതും ഈ സീരിയലിലൂടെയായിരുന്നു. 2004ല്‍ ആരംഭിച്ച സീരിയല്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പിന്നിട്ടപ്പോഴായിരുന്നു മണിക്കുട്ടന്‍ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റംം നടത്തിയത്. പിന്നീട് നടന്‍ പ്രകാശായിരുന്നു കൊച്ചുണ്ണിയായി എത്തിയത്. ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ട സീരിയല്‍ 2007ലായിരുന്നു അവസാനിപ്പിച്ചത്.  

5

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത മറ്റൊരു സൂപ്പര്‍ഹിറ്റ് സീരിയലായിരുന്നു ഹലോ കുട്ടിച്ചാത്തന്‍. വര്‍ഷ, വീവി, നിമ്മി, റാം എന്നീ കുട്ടികളും അവരുടെ ഇടയിലേക്ക് എത്തുന്ന കുട്ടപ്പായി എന്ന കുട്ടിച്ചാത്തന്റെയും കഥ പറഞ്ഞ സീരിയല്‍ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഷെയ്ന്‍ നിഗം, നീരജ് മാധവ്, ശ്രദ്ധ ഗോകുല്‍, അഭയ് തമ്പി, അഭിരാമി സുരേഷ് എന്നിവരായിരുന്നു സീരിയലിലെ പ്രധാന കുട്ടിത്താരങ്ങള്‍.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+