ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് പിന്നാലെ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഛായാഗ്രാഹകനായ റോബി വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം 2023ല്‍ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022ല്‍ വ്യത്യസ്തങ്ങളായി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ഞെട്ടിച്ച മമ്മൂട്ടി കണ്ണൂര്‍ സ്‌ക്വാഡിലൂടെ 2023ലും പ്രേക്ഷകരെ ഞെട്ടിക്കുമെന്നനാണ് റിപ്പോര്‍ട്ടുകള്‍. ക്രൈം ത്രില്ലറായി ഒരുക്കിയ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളിതാ.