X
മലയാളം » സിനിമകള്‍ » ആടുജീവിതം
ആടുജീവിതം

ആടുജീവിതം

Social | 23 Oct 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

ആടുജീവിതം കഥ

പൃഥിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌  നോവൽ വിവരിക്കുന്നത്.  ബ്ലസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കെ.യു മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പടിഞ്ഞാറന്‍ ഏഷ്യയിലെ മരുഭൂമികളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ത്രീഡിയില്‍ ഒരുക്കിയ ചിത്രം മലയാളം,തമിഴ്, ഹിന്ദി ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. വിദേശ ടെക്‌നീഷ്യന്മാരുടെ സഹായത്തോടെ ഒരുക്കിയ ചിത്രം ജിഎ ഫിലിം കമ്പനിയാണ് നിര്‍മ്മിച്ചത്‌. തുടക്കത്തില്‍ നായകനായ നജീബായി വിക്രമിനെ ആയിരുന്നു പരിഗണിച്ചത്. എന്നാല്‍ പിന്നീട് നായകനായി പൃഥ്വിരാജിനെ തീരുമാനിക്കുകയായിരുന്നു. ഇടയ്ക്ക് പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വ്യക്തമാക്കി ബ്ലസിയും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെതായി പുറത്തു വന്ന ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. അന്താരാഷ്ട്ര ചലച്ചിത്രേേമാളകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി തയ്യാറാക്കിയ ട്രെയിലറായിരുന്നു 2023 ഏപ്രില്‍ 7ന് സോഷ്യല്‍മീഡിയയില്‍ വൈറലായത്. പിന്നാലെ ആടുജീവിതത്തിന്റെ ട്രെയിലര്‍ ചോര്‍ന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.  ഡെഡ്‌ലൈന്‍ എന്ന വിദേശ മാധ്യമമാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. ട്രെയിലര്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഒറിജിനല്‍ പതിപ്പ് പൃഥ്വിരാജ് തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിടുകയായിരുന്നു.  അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി തയ്യാറാക്കിയ വീഡിയോ ആയിരുന്നു ആടുജീവിതത്തിന്റെ ട്രെയിലര്‍ ചോര്‍ന്നു എന്ന പേരില്‍ വ്യാപകമായി പ്രചരിച്ചത്.
Read More

ആടുജീവിതം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആടുജീവിതം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബ്ലെസ്സി
ഛായാഗ്രഹണം കെ യു മോഹനന്‍
സംപാദക ശ്രീകര്‍ പ്രസാദ്
സംഗീതം എ ആർ റഹ്‌മാൻ
നിര്‍മ്മാതാവ്‌ കെ ജി അബ്രഹാം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആടുജീവിതം ട്രെയിലർ

Video Thumbnail

ആടുജീവിതം വീഡിയോകൾ

ആടുജീവിതം വാർത്തകൾ

ആടുജീവിതം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ആടുജീവിതം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+