വീട്ടില്‍ പോണം, രാജുവിനെ കാണണം! വികാരഭരിതയായി സുപ്രിയ; ആടുജീവിതം കണ്ടിറങ്ങിയ താരപത്‌നി

,സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന സിനിയാണ് ആടുജീവിതം. പതിനാറ് വര്‍ഷം ബ്ലെസിയും പൃഥ്വിരാജും ടീമും നടത്തിയ അതീവ സങ്കീര്‍ണമായൊരു ഫിലിം മേക്കിംഗ് യാത്രയുടെ പര്യവസാനമാണ് ആടുജീവിതം എന്ന സിനിമ. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന്റെ സിനിമാവിഷ്‌കാരമാമ് ആടുജീവിതം. നജീബ് ജീവിതത്തില്‍ നേരിട്ട സമാനതകളില്ലാത്ത യാതനകളെക്കുറിച്ചാണ് സിനിമ പറയുന്നത്.

ചിത്രത്തി്‌ന്റെ ആദ്യ ഷോ കഴിയുമ്പോള്‍ എങ്ങു നിന്നും ലഭിക്കുന്നത് മികച്ച പ്രതികരണങ്ങളാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ആടുജീവിതം വിലയിരുത്തപ്പെടുന്നത്. ലോകത്തോര നിലവാരമുള്ള സിനിമയായും ആടുജീവിതം പ്രശംസ നേടുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ സുപ്രിയയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

Aadujeevitham

പടം ഭയങ്കര ഇമോഷണലാണ്. മനസ് ഭയങ്കരമായി നിറഞ്ഞിരിക്കുകയാണ്. വീട്ടില്‍ പോയി രാജുവിനെ കാണണം എന്നായിരുന്നു സിനിമ കണ്ടിറങ്ങിയ സുപ്രിയയുടെ പ്രതികരണം. ഇന്നലെ പൃഥ്വിരാജിനും ടീമും ആശംസകള്‍ നേര്‍ന്നു കൊണ്ട് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളും ചര്‍ച്ചയായി മാറിയിരുന്നു.

നാളെ അവസാനിക്കാന്‍ പോകുന്ന 16 വര്‍ഷത്തെ യാത്രയെ നിങ്ങള്‍ എങ്ങനെയാകും വിശേഷിപ്പിക്കുക? 2006 നവംബര്‍ മുതല്‍ എനിക്ക് പൃഥ്വിരാജിനെ അറിയാം. 2011 മുതല്‍ ഞങ്ങള്‍ വിവാഹിതരാണ്. അദ്ദേഹത്തെ പല സിനിമകളിലൂടേയും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലൊന്ന് മുമ്പൊരിക്കലും കണ്ടിട്ടില്ല. സദാ വിശപ്പോടെ പട്ടിണി കിടക്കുന്ന നിന്നെ ഞാന്‍ കണ്ടിട്ടുണ്ട്. ഭാരം കുറയ്ക്കുന്നതും ക്ഷീണിതനും ദുര്‍ബലനുമാകുന്നതും കണ്ടിട്ടുണ്ടെന്നും സുപ്രിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

കൊവിഡ് കാലത്ത് ലോകം മുഴുവന്‍ ഒരുമിച്ചിരിക്കുമ്പോഴും ഞാനും നീയും അകലങ്ങളിലായിരുന്നു. ഡെസേര്‍ട്ടിലെ ക്യാമ്പിലെ വിലയേറിയ നിമിഷങ്ങളില്‍ നെറ്റ് കോളിലൂടെയായിരുന്നു നമ്മള്‍ സംസാരിച്ചത്. ഈയ്യാരു സിനിമ കാരണം മറ്റ് ഭാഷകളിലെ പല സിനിമകളിലും അഭിനയിക്കാനുള്ള അവസരം നഷ്ടമായി. ഇതിനെല്ലാം ഇടയിലും നീ ശ്രദ്ധയോടെയിരുന്നുവെന്നാണ് സുപ്രിയ പറഞ്ഞത്.

കലയ്ക്കും നീ വിലകല്‍പ്പിച്ചിരുന്ന എല്ലാത്തിനും വേണ്ടി നീ തന്നെ തിരഞ്ഞെടുത്ത യാത്രയായിരുന്നു ഇത്. ബ്ലെസിയ്ക്കും മറ്റുള്ളവര്‍ക്കുമൊപ്പം മനസും ശരീരവും ആത്മാവും സമര്‍പ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്രയുടെ ആത്മാവ് ഉള്‍ക്കൊണ്ട് സ്‌ക്രീനിലെത്തിക്കാന്‍ നീ നില കൊണ്ടു. നാളെ നിന്റെ അധ്വാനങ്ങളെല്ലാം ഫലം കാണുകയാണ്. എനിക്ക് നിന്നോട് പറയാന്‍ ഒന്നു മാത്രമേയുള്ളൂ.

Aadujeevitham

നീ കാണിക്കുന്ന ആത്മാര്‍ത്ഥത എന്റെ കണ്ണില്‍ സമാനതകളില്ലാത്തതാണ്, പകരം വെക്കാനില്ലാത്തതാണ്. ഈ മനോഹരമായ കലാസൃഷ്ടി കാണുന്നവരില്‍ നിന്നെല്ലാം സ്‌നേഹവും നിനക്ക് എല്ലാ വിജയവും ഞാന്‍ ആശംസിക്കുകയാണ്. എന്റെ കണ്ണില്‍ നീ എന്നും ഗോട്ട് ആണെന്നാണ് താരപത്‌നി പറഞ്ഞത്.

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിന്റെ ചിത്രീകരണവും അതിനായി വേണ്ടി വന്ന കാലയളവുമെല്ലാം സിനിമാലോകം ഏറെ ചർച്ച ചെയ്ത വിഷയങ്ങളാണ്. അമല പോളാണ് ചിത്രത്തിലെ നായിക. എആർ റഹ്മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് ഒരു സിനിമയ്ക്ക് വേണ്ടിയും സിനിമാ ലോകം ഇതുപോലെ കാത്തിരുന്നിട്ടുണ്ടാകില്ല. മലയാളത്തിലെ ഏറ്റവും ജനപ്രീയ നോവലുകളിലൊന്ന് സിനിമയായി മാറുന്നത് ആവേശത്തോടെയാണ് മലയാളികള്‍ കാത്തിരുന്നത്.

More from Filmibeat

Read more about: aadujeevitham prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X