എന്റെ കഥയിലെ നായകന്‍ നജീബാണ്, ഷുക്കൂറല്ല; 30% ലും താഴെ മാത്രമേ ഷുക്കൂറുള്ളൂ; അദ്ദേഹത്തെ വെറുതെ വിടൂ

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ അതേ പേരിലുള്ള നോവലിന്റെ സിനിമാവിഷ്‌കാരമാണ് ആടുജീവിതം. കഴിഞ്ഞ ദിവസം റിലീസായ സിനിമ ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ബ്ലെസിയുടെ സംവിധാന മികവും പൃഥ്വിരാജ് കഥാപാത്രമായി മാറാന്‍ നടത്തിയ മേക്കോവറുമെല്ലാം പ്രശംസ നേടുന്നുണ്ട്.

അതേസമയം സിനിമയ്ക്കും ബെന്യാമിനുമെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബെന്യാമിന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ബെന്യാമിന്റെ പ്രതറണം. തന്റെ കഥയിലെ നായകന്‍ ഷുക്കൂര്‍ അല്ല നജീബ് ആണെന്നും പലരുടേയും അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് നോവല്‍ രചിച്ചിരിക്കുന്നതെന്നുമാണ് ബെന്യാമിന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

Aadujeevitham

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നു. എന്റെ കഥയിലെ നായകന്‍ നജീബ് ആണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവല്‍ ആണ്. നോവല്‍. നോവല്‍.

അത് അതിന്റെ പുറം പേജില്‍ വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല. നോവല്‍ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങള്‍ ഉണ്ട്. ഒരായിരം വേദികളില്‍ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കല്‍ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക.

Aadujeevitham

അതേസമയം ആടുജീവിതം സോഷ്യല്‍ മീഡിയയില്‍ വിവാദമായി മാറിയിരിക്കുകയാണ്. ആടുജീവിതം നോവലില്‍ നജീബ് ആടുമായി രതിയിലേർപ്പെടുന്ന രംഗമുണ്ട്. സിനിമയില്‍ ഈ രംഗമില്ല. എന്നാല്‍ യഥാർത്ഥ ജീവിതത്തില്‍ ഇങ്ങനൊന്ന് സംഭവിച്ചിട്ടില്ല. ബെന്യാമിന്റെ ഭാവനയാണിത്. ഇതാണ് വിവാദമായി മാറിയിരിക്കുന്നത്. ബെന്യാമിന്റെ ഭാവനാ സൃഷ്ടിയെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തുന്നത്.

നോവലായതിനാല്‍ ബെന്യാമിന് അത്തരത്തിലൊരു രംഗം എഴുതിച്ചേർക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്. എന്നാല്‍ ജീവിതകഥയെന്ന് പറഞ്ഞ് എഴുതുമ്പോള്‍, യഥാർത്ഥ വ്യക്തിയെ അവഹേളനങ്ങള്‍ക്ക് വിട്ടു കൊടുക്കുകയാണ് ബെന്യാമിന്‍ ചെയ്തതെന്നും ചിലർ വാദിക്കുകയാണ്. വാദപ്രതിവാദങ്ങളുമായി സോഷ്യല്‍ മീഡിയ രണ്ട് തട്ടായിരിക്കുകയാണ്. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയിരിക്കുന്നത്. പൃഥ്വിരാജിന്റെ അഭിനയവും കയ്യടി നേടുകയാണ്. അമല പോളാണ് ചിത്രത്തിലെ നായിക. എആർ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

More from Filmibeat

Read more about: aadujeevitham
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X