X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

2020ന്റെ താരങ്ങള്‍ ; ഈ വര്‍ഷത്തെ മികച്ച അഭിനേതാക്കള്‍

Author Administrator | Updated: Saturday, January 2, 2021, 08:22 PM [IST]


cover image
ബിജു മേനോൻ
1

2020ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. സമീപകാലത്ത് ഇറങ്ങിയ എറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പ്രേക്ഷകര്‍ വിലയിരുത്തിയ ചിത്രം ബിജുമേനോന്റെ മികച്ച പ്രകനം കൂടിയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മാസും ക്ലാസും ഒന്നിച്ച ചിത്രത്തില്‍ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെയായിരുന്നു ബിജു മേനോന്‍ അവതരിപ്പിച്ചത്.

പൃഥ്വിരാജ് സുകുമാരന്‍
2

പൃഥ്വിരാജിന്റെ സിനിമാകരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് അയ്യപ്പനും കോശിയിലെ ഹവീല്‍ദാര്‍ കോശി കുര്യന്‍. ബിജു മോനോനും പൃഥ്വിരാജും മത്സരിച്ചഭിനയിച്ച ചിത്രം 2020ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നു കൂടിയാണ്. ഐഎംഡിബിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 34.69 കോടിയാണ് അയ്യപ്പനും കോശിയും വേള്‍ഡ് വൈഡായി നേടിയത്.   

കുഞ്ചാക്കോ ബോബൻ
3

2020ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ഷറഫുദ്ദീന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സ്ഥിരം ശൈലികളില്‍ നിന്നുമാറി കുഞ്ചാക്കോ ബോബന്‍ അന്‍വര്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച പ്രകടനമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.   

ഫഹദ് ഫാസില്‍
4

ഫഹദ് ഫാസില്‍ എന്ന നടന്റെ സിനിമാകരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നു തന്നെയാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ്. ബിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറില്‍ നിന്നും ജോഷ്വ കാള്‍ട്ടണ്‍ എന്ന മതപ്രവാചകനിലേക്ക് ഫഹദ് മാറുമ്പോള്‍ പ്രേക്ഷര്‍ കണ്ടത് ഫഹദ് എന്ന നടന്റെ അതി ഗംഭിര പ്രകടനമായിയരുന്നു. ചുരുക്കത്തില്‍ ഒരു ഫഹദ് ഫാസില്‍ ഷോ തന്നെയാണ് ട്രാന്‍സ് എന്ന ചിത്രം.  

സുരേഷ്‌ ഗോപി
5

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിച്ച മധ്യവയസ്‌കനായ മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രം നടന്റെ കൈകളില്‍ ഭദ്രമായിരുന്നു. സുരേഷ് ഗോപിയുടെ അതിഗംഭീരമായ തിരിച്ചു വരവ് എന്നായിരുന്നു ചിത്രം കണ്ട് പ്രേക്ഷകര്‍ പറഞ്ഞത്.    

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+