twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    വീട്ടിലിരുന്ന് ബോറടിച്ചോ? വിരൽത്തുമ്പിലുണ്ട് ഈ സിനിമകൾ

    Author Administrator | Published: Monday, March 30, 2020, 08:09 PM [IST]

    സ്റ്റേ ഹോം സ്‌റ്റേ സെയ്ഫ്!! പറയാന്‍ രസമുണ്ടെങ്കിലും പലര്‍ക്കും 21 ദിവസം വീട്ടില്‍ തന്നെ ഇരിക്കുന്നത് ഇപ്പോഴും ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടാണല്ലോ പലരും ടൗണിലേക്ക് കാഴ്ച കാണാന്‍ പോയതും പോലീസിന്റെ അടി വാങ്ങിക്കൂട്ടിയതും. എന്നാലും 21 ദിവസം വീട്ടില്‍തന്നെ ഇരുന്ന് എന്തുചെയ്യും എന്നല്ലേ ? ദാ നിങ്ങളുടെ പ്രിയപ്പെട്ട സിനിമകള്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ തന്നെയുണ്ട്. ഈ ലോക്ക് ഡൗണില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമകള്‍ കാണൂ... വീട്ടില്‍ തന്നെ ഇരിക്കൂ!!

    cover image
    Trance

    ട്രാന്‍സ്

    1

    2012ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍  റഷീദ്‌ സംവിധാനം ചെയ്ത ചിത്രമാണ് ട്രാന്‍സ്. ബാഗ്ലൂർ ഡേയ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്. ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിച്ചിരിക്കുന്നത്‌ റോബോര്‍ട്ടിക് ക്യാമറയിലാണ്. ഇതാദ്യമായാണ് മലയാളത്തില്‍ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ്‌ സാധാരണയായി റോബോര്‍ട്ടിക് ക്യാമറ സിസ്റ്റം ഉപയോഗിക്കുന്നത്. 

    Ayyappanum Koshiyum

    അയ്യപ്പനും കോശിയും

    2

    അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് അയ്യപ്പനും കോശിയും.പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അയ്യപ്പന്‍ നായരായി ബിജു മേനോനും കോശി കുര്യനായി പൃഥ്വിരാജും കോശി കുര്യന്റെ അച്ഛന്‍ കുര്യന്‍ ജോണായി സംവിധായകന്‍ രഞ്ജിത്തുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. നായകനും പ്രതിനായകനും കൊണ്ടും കൊടുത്തും മുന്നേറിയപ്പോള്‍ അവര്‍ക്കൊപ്പം തന്നെ കൈയ്യടി നേടി മറ്റു അഭിനേതാക്കളും ചിത്രത്തിലുടനീളമുണ്ടായിരുന്നു. ബോക്‌സോഫീസില്‍ മികച്ച സ്വീകരിത ലഭിച്ച ചിത്രത്തിന് ഓണ്‍ലൈന്‍ ഫ്‌ളാറ്റ്‌ഫോമുകളിലും ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. 

    Driving Licence-2019

    ഡ്രൈവിംഗ് ലൈസന്‍സ്

    3

    പൃഥ്വിരാജിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സിനിമയിലെ ഒരു സൂപ്പര്‍ താരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സൂപ്പര്‍ താരമായി പൃഥ്വിരാജ് തന്നെയാണ് വേഷമിടുന്നത്. കുരുവിള ജോസഫ് എന്ന കേന്ദ്രകഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെത്തുന്നത്.

    Shylock

    ഷൈലോക്ക്‌

    4

    മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഷൈലോക്ക്‌. ചിത്രത്തില്‍ ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. കുടുംബപശ്ചാത്തലത്തിലുള്ള ഒരു മാസ് എന്റര്‍ടെയ്‌നറാണ് ചിത്രം.ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.തമിഴ് താരം രാജ് കിരണ്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മീനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

    Mamangam

    മാമാങ്കം

    5

    മെഗാസറ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്ത ബിഗ്ബജറ്റ് ചിത്രമാണ് മാമാങ്കം. മലപ്പുറത്തെ തിരുന്നാവായ മണപ്പുറത്ത് വ്യാഴ വട്ടത്തിലൊരിക്കല്‍ നടക്കുന്ന മാഘ മാസത്തിലെ വെളുത്ത വാവില്‍ നടത്തി വരുന്ന മാമാങ്കം പ്രമേയമാക്കിക്കിയാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്. ദേശാഭിമാനത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ 4 ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി എത്തുന്നത്‌. 

    Prathi Poovankozhi

    പ്രതി പൂവന്‍കോഴി

    6

    കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് പ്രതി പൂവന്‍കോഴി. മൂന്നു സ്ത്രീ കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ടെക്‌സ്റ്റെല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന ഷീബ, മാധുരി,റോസമ്മ എന്നിവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചില പുരുഷന്മാര്‍ ഇവരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മഞ്ജു വാര്യര്‍,അനുശ്രീ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    Big Brother

    ബിഗ് ബ്രദര്‍

    7

    മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രമാണ് ബിഗ്ബ്രദര്‍. 1992ല്‍ പുറത്തിറങ്ങിയ സിദ്ധിഖ്-ലാല്‍-മോഹന്‍ലാല്‍ ചിത്രമായ വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

    Chola

    ചോല

    8

    ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, അഖില്‍ വിശ്വനാഥ്‌ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ചോല'. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊക്കിയിരിക്കുന്നത്. ചിത്രം പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

     

    Thottappan

    തൊട്ടപ്പന്‍

    9

    സൂപ്പര്‍ ഹിറ്റ് ചിത്രം കിസ്മത്തിനുശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ്‌ തൊട്ടപ്പന്‍. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് തൊട്ടപ്പന്‍. പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായകന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖം പ്രിയംവദയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. റോഷന്‍ മാത്യുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

    Thrissur Pooram

    - Thrissur Pooram

    Thrissur Pooram
    10

    ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൃശ്ശൂര്‍ പൂരം. ജയസൂര്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.പുള്ള് ഗിരി  എന്നാണ് കഥാപാത്രത്തിന്റെ പേര്‌. തന്റെ സുഹൃത്തുക്കളിലൊരാള്‍ക്ക് വേണ്ടി ഉപേക്ഷിച്ച ജീവിതത്തിലേക്ക് തിരികെ വരുന്ന ഗിരിയുടെ കഥയാണ് ചിത്രം പറയുന്നത്.

    Anweshanam

    അന്വേഷണം

    11

    ലില്ലി എന്ന ചിത്രത്തിനുശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് അന്വേഷണം.സത്യം എപ്പോഴും വിചിത്രമായിരിക്കും എന്ന ടാഗ്‌ ലൈനില്‍ എത്തിയ ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. ശ്രുതി രാമചന്ദ്രന്‍,ലിയോണ ലിഷോയ്,ലെന,വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X