MalayalambredcrumbMoviesbredcrumbAnweshanam
    അന്വേഷണം

    അന്വേഷണം

    Release Date : 31 Jan 2020
    2.5/5
    Critics Rating
    1.25/5
    Audience Review
    ലില്ലി എന്ന ചിത്രത്തിനുശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് അന്വേഷണം.സത്യം എപ്പോഴും വിചിത്രമായിരിക്കും എന്ന ടാഗ്‌ ലൈനില്‍ എത്തിയ ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. ശ്രുതി രാമചന്ദ്രന്‍,ലിയോണ ലിഷോയ്,ലെന,വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

    സുജിത്ത് വാസുദേവ് ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വ്വഹിക്കുന്നു. ഫ്രാന്‍സിസ് തോമസിന്റേതാണ് തിരക്കഥ. സംഭാഷണങ്ങളും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേയും എഴുതിയിരിക്കുന്നത് രണ്‍ജീത് കമലയും സലില്‍ വിയും ചേര്‍ന്നാണ്. എഡിറ്റിങ്ങ് അപ്പു ഭട്ടതിരിയും നിര്‍വ്വഹിക്കുന്നു.ഇ 4എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • പ്രശോഭ് വിജയന്‍
      Director
    • മുകേഷ് ആര്‍ മേത്ത
      Producer
    • എവി അനൂപ്
      Producer
    • സി വി സാരഥി
      Producer
    • ജേക്‌സ്‌ ബിജോയ്‌
      Music Director
    • days ago
      C P Ravindran
      Report
      അന്വേഷണം തെറ്റിപോവുമ്പോൾ സി പി രവീന്ദ്രൻ ആദ്യമേ പറയട്ടെ, ഇതൊരു പറ്റിക്കൽ സിനിമയാണ്. കാണികളെ സസ്പെൻസിന്റെ മുൾമുനയിൽ നിർത്തി, എന്തോ പരമ രഹസ്യം അവസാന റീലിൽ പുറത്താവാൻ പോവുന്നു എന്ന വിധത്തിലാണ് കഥയുടെ പോക്ക്. പക്ഷെ ഞെട്ടിപ്പിക്കുന്നതിന ു പകരം നമ്മൾ ഒടുവിൽ കാണുന്നതോ, അണ മുറിയാത്ത സങ്കടത്തിന്റെയും, പശ്ചാത്താപത്തിന്റെയു ം ദ്രശ്യങ്ങളിലേക്കാണ്. ആ അവസാന ദ്രശ്യങ്ങൾ അല്ല കുഴപ്പം. ആ അവസാന ദൃശ്യങ്ങളിലേക്ക് നയിച്ച കഥയുടെ പോക്കിനാണ് കുഴപ്പം. കാണികളെ കുഴപ്പിക്കാം, പക്ഷെ പറ്റിക്കരുത്. സസ്പെൻസ് ത്രില്ലർ പെട്ടെന്ന് കരച്ചിൽ പടമായി മാറിയാൽ എങ്ങിനെയിരിക്കും? മാത്രവുമല്ല ഒരു അമ്മയും, അച്ഛനും സാധാരണഗതിയിൽ സിനിമയിൽ കാണിച്ച സംഭവങ്ങളിൽ പ്രതികരിക്കുന്നത് ഇങ്ങിനെ ആയിരിക്കില്ല. കൂടുതൽ പറയുന്നത്, സിനിമ കാണാൻ പോവുന്നവരുടെ രസം കുറയ്ക്കും. അതുകൊണ്ട് കഥയിലേക്ക്‌ കൂടുതൽ കടക്കുന്നില്ല. നല്ല സിനിമകളും, കഥകളും, ഗംഭീരമാവുന്നത് തുടങ്ങുമ്പോൾ തരുന്ന താല്പര്യം അവസാനം വരെ നിലനിർത്തുമ്പോൾ ആണ്. അന്വേഷണം ശരിയായ രീതിയിലല്ല പോയത് എന്നാണ് എനിക്ക് തോന്നിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X