ലില്ലി എന്ന ചിത്രത്തിനുശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് അന്വേഷണം.സത്യം എപ്പോഴും വിചിത്രമായിരിക്കും എന്ന ടാഗ് ലൈനില്‍ എത്തിയ ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. ശ്രുതി രാമചന്ദ്രന്‍,ലിയോണ ലിഷോയ്,ലെന,വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
സുജിത്ത് വാസുദേവ് ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വ്വഹിക്കുന്നു. ഫ്രാന്‍സിസ് തോമസിന്റേതാണ് തിരക്കഥ. സംഭാഷണങ്ങളും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേയും എഴുതിയിരിക്കുന്നത് രണ്‍ജീത് കമലയും സലില്‍ വിയും ചേര്‍ന്നാണ്. എഡിറ്റിങ്ങ് അപ്പു ഭട്ടതിരിയും നിര്‍വ്വഹിക്കുന്നു.ഇ 4എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: അന്വേഷണം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.