X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

വിനായകനെ 'വി'നായകനാക്കിയ കഥാപാത്രങ്ങൾ !

Author Administrator | Updated: Thursday, March 19, 2020, 04:26 PM [IST]

1995ല്‍ പുറത്തിറങ്ങിയ മാന്ത്രികം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ വിനായകന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. എ കെ സാജന്‍ സംവിധാനം ചെയ്ത സ്‌റ്റോപ് വയലന്‍സിലെ മൊന്ത എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് വിനായകനെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കുന്നത്. പിന്നീട് വന്ന സിനിമകളില്‍ സ്ഥിരം ക്വട്ടേഷന്‍ ടീമുകളിലെ അംഗമായി വിനായകന്‍ ചെറുതായി ഒതുങ്ങിപോയി. എന്നാല്‍ ബാച്ച്‌ലര്‍ പാര്‍ട്ടി, ഇയ്യോബിന്റെ പുസ്തകം, ആട് , കലി തുടങ്ങിയ ചിത്രങ്ങള്‍ വിനായകന് ഭാഗ്യം കൊണ്ടുവന്നു. തുടര്‍ന്ന് 2016ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിലൂടെ വിനായകന്‍ പ്രേക്ഷകരെ ഞെട്ടിച്ചു. നായകനായും പ്രതിനായകനായും തനിക്ക് ഇനിയും മലയാള സിനിമയില്‍ ഏറെ ദൂരം പോവാനുണ്ടെന്ന് വിനായകന്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രത്തിലൂടെ.


cover image
കമ്മട്ടിപാടം
1

2016ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം. എറണാകുളത്ത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായിരുന്ന കമ്മട്ടിപ്പാടത്തെയും അവിടുത്തെ മനുഷ്യരുടെയും പൊള്ളുന്ന ജീവിതം പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്.  നായകനായും പ്രതിനായകനായും തനിക്ക് ഇനിയും മലയാള സിനിമയില്‍ ഏറെ ദൂരം പോവാനുണ്ടെന്ന് വിനായകന്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രത്തിലൂടെ.  

ഇയ്യോബിന്റെ പുസ്തകം
2

1919-46 കാലഘട്ടത്തിന്റെ മാതൃകയിൽ അമൽ നീരദ്‌  സംവിധാനം ചെയ്ത സിനിമയാണ് ഇയോബിന്റെ പുസ്തകം. ചിത്രത്തിൽ ഫഹദ്‌ ഫാസിൽ, ജയസുര്യ, ലാൽ, പദ്മപ്രിയ ...

ആട് ഒരു ഭീകരജീവിയാണ്
3

ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങി ടോറന്റ് ഹിറ്റായ ചിത്രമായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട്. പാപ്പനും പിള്ളേരും തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ രണ്ടാംഭാഗം പിന്നീട് മെഗാഹിറ്റാവുകയും ചെയ്തിരുന്നു. ഈ രണ്ടു ചിത്രങ്ങളിലും വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ജയസൂര്യയോളം തന്നെ കയ്യടി വിനായകനും ലഭിച്ചിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളിലൊന്നുകൂടിയാണ് ഡ്യൂഡ്.

കലി
4

ദുല്‍ഖര്‍ സല്‍മാന്‍, സായി പല്ലവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു കലി. ക്വട്ടേഷന്‍ ലീഡറായും ഹോട്ടല്‍ മുതലാളിയായും ഗംഭീര അഭിനയമായിരുന്നു വിനായകന്‍ കാഴ്ചവെച്ചത്. ജോണ്‍ എന്നായിരുന്നു വിനായകന്റെ കഥാപാത്രത്തിന്റെ പേര്‌. 

ട്രാന്‍സ്
5

2012ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍  റഷീദ്‌ സംവിധാനം ചെയ്ത ചിത്രമായിരുന്നു ട്രാന്‍സ്. ചിത്രത്തില്‍ തോമസ് എന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിച്ചത്.

ഈ മ യൗ
6

പ്രേക്ഷര്‍ക്ക് വേറിട്ട  ദൃശ്യാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ.  മലയാള സിനിമയുടെ യശ്ശസ് ഉയര്‍ത്തിയ ചിത്രം വെറുമൊരു ശവമടക്കിന്റെ കഥയായിരുന്നില്ല പറഞ്ഞത്. അതിനുമപ്പുറത്തേക്ക് സമകാലീന വിഷയങ്ങളെ ശക്തമായി പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് ചിത്രം. ചെമ്പന്‍ വിനോദ് ജോസ് അവതരിപ്പിച്ച ഈശി എന്ന കഥാപാത്രത്തിനോളം കയ്യടി നേടുന്നതായിരുന്നു വിനായകന്‍ അവതരിപ്പിച്ച അയ്യപ്പന്‍ എന്ന കഥാപാത്രവും.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍
7

2018ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, വിനായകന്‍ തുടങ്ങിയവര്‍ മത്സരിച്ചഭിനയിച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നുകൂടിയാണ്. ചിത്രത്തില്‍ സൈണ്‍ എന്ന കഥാപാത്രത്തെയായിരുന്നു വിനായകന്‍ അവതരിപ്പിച്ചത്‌.

Thottappan
8

സൂപ്പര്‍ ഹിറ്റ് ചിത്രം കിസ്മത്തിനുശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമായിരുന്നു തൊട്ടപ്പന്‍.  തൊട്ടപ്പനും കുഞ്ഞാടും തമ്മിലുള്ള വൈകാരിക കഥ പറഞ്ഞ ചിത്രത്തില്‍ തൊട്ടപ്പനായിട്ടാണ് വിനായകന്‍ എത്തുന്നത്. സമീപകാലത്ത് പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത ചിത്രം കൂടിയായിരുന്നു തൊട്ടപ്പന്‍. 

ബാച്ച്‌ലർ പാർട്ടി
9

ഇന്ദ്രജിത്ത് പൃഥ്വിരാജ് സുകുമാരന്‍, പൃഥ്വിരാജ് സുകുമാരന്‍, ആസിഫ് അലി, റഹ്‌മാൻ, കലാഭവൻ മണി, നിത്യ മേനോൻ എന്നിവർ  പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ബാച്ച്‌ലര്‍ പാര്‍ട്ടി. ചിത്രത്തില്‍ ഫക്കീര്‍ എന്ന കഥാപാത്രത്തെയായിരുന്നു വിനായകന്‍ അവതരിപ്പിച്ചത്.

പ്രണയമീനുകളുടെ കടല്‍
10

ആമി എന്ന ചിത്രത്തിനുശേഷം കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രണയമീനുകളുടെ കടല്‍. ലക്ഷ്വദീപ് പശ്ചാത്തലമാക്കി കഥ പറഞ്ഞ ചിത്രത്തില്‍ വിനായകനായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+