X
മലയാളം » സിനിമകള്‍ » ഇയ്യോബിന്റെ പുസ്തകം
ഇയ്യോബിന്റെ പുസ്തകം

ഇയ്യോബിന്റെ പുസ്തകം

Drama | 07 Nov 2014 | U |
Malayalam

2.5 /5 Users

3 /5 Filmibeat

ഇയ്യോബിന്റെ പുസ്തകം കഥ

1919-46 കാലഘട്ടത്തിന്റെ മാതൃകയിൽ അമൽ നീരദ്‌  സംവിധാനം ചെയ്ത സിനിമയാണ് ഇയോബിന്റെ പുസ്തകം. ചിത്രത്തിൽ ഫഹദ്‌ ഫാസിൽ, ജയസുര്യ, ലാൽ, പദ്മപ്രിയ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഗോപന്‍ ചിദംബരന്റെ കഥയ്ക്ക് അദ്ദേഹവും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നേഹ എസ് നായറും, യക്‌സാന്‍ ഗാരി പെരേരയും ചേര്‍ന്നാണ് സംഗീതം ഒരുക്കിയത്.
Read More

ഇയ്യോബിന്റെ പുസ്തകം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇയ്യോബിന്റെ പുസ്തകം ക്രൂ വിവരങ്ങൾ

സംവിധായകന്‍ അമൽ നീരദ്
ഛായാഗ്രഹണം അമൽ നീരദ്
സംപാദക പ്രവീണ്‍ പ്രഭാകര്‍
സംഗീതം നേഹ നായർ, യക്സാൻ ഗ്യാരി പെരേര
നിര്‍മ്മാതാവ്‌ ഫഹദ് ഫാസില്‍, അമൽ നീരദ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഇയ്യോബിന്റെ പുസ്തകം വിമർശകരുടെ അവലോകനം

malayalam.filmibeat.com
ഇയ്യോബിന്റെ പുസ്തകം എന്ന പുതിയ ചിത്രം കണ്ട ശേഷം അമല്‍ നീരദ് എന്ന ചായാഗ്രാഹകനെയാണോ സംവിധായകനെയോ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയെന്നൊരു ചോദ്യം ഉന്നയിച്ചാല്‍ മറുപടി പറയാന്‍ പ്രയാസമാകും. കാരണം ഒരാളിലെ തന്നെ രണ്ടു കലാകാരന്‍മാര്‍ പരസ്പരം മല്‍സരിച്ചൊരുക്കിയ ചിത്രമാണ് ഇയ്യോബിന്റെ പുസ്തകം എന്നുറപ്പിച്ചു പറയാന്‍ കഴിയും. മലയാള സിനിമ പുതിയൊരു ട്രന്‍ഡിലേക്കു കടക്കുന്നതിന്റെ സൂചനയാണ് ഈ ചിത്രം. തീര്‍ച്ചയായും നിറഞ്ഞ മനസ്സോടെ കണ്ടിരിക്കാവുന്ന ചിത്രം. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിനു ശേഷം മൂന്നാറിന്റെ സൗന്ദര്യം ഒട്ടും ചോര്‍ന്നുപോകാതെ കാമറാമാന്‍ ഒപ്പിയെടുത്തിരിക്കുകയാണിവിടെ. ഫഹദ് ഫാസില്‍ എന്ന നായകനണോ ജയസൂര്യ എന്ന വില്ലനാണോ ഈ ചിത്രത്തില്‍ നിങ്ങള്‍ കൂടുതല്‍ മാര്‍ക്കിടുക എന്നു ചോദിച്ചാലും കുഴങ്ങിപ്പോകും. അഭിനയിച്ച താരങ്ങളെല്ലാം ഒരേപോലെ തിളങ്ങിയ ചിത്രം അടുത്തൊന്നും മലയാളത്തിലുണ്ടായിട്ടില്ല. ഇയ്യോബിന്റെ ജീവിതം വിവിധ കാലഘട്ടത്തിലൂടെ അവതരിപ്പിച്ച ലാലിനെ നടനെയും കയ്യടിക്കാതെ വയ്യ. വിനായകന്‍, ചെമ്പന്‍ വിനോദ്, ജിനു ജോസഫ്, പത്മപ്രിയ, ഇഷാ ഷെര്‍വാണി, ലെന എന്നിങ്ങനെ ഓരോ കഥാപാത്രങ്ങളും സിനിമ തീര്‍ന്നാലും പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

ഇയ്യോബിന്റെ പുസ്തകം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Good movie

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഇയ്യോബിന്റെ പുസ്തകം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+