07 Oct, 1976 |
Director/Producer/Cinematographer
ചലച്ചിത്രസംവിധായകന്‍, ഛായാഗ്രഹകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അമല്‍ നീരദ്. എറണാകുളം മഹാരാജാസ് കോളേജിലെ മുന്‍ അദ്ധ്യാപകനും എഴുത്തുകാരനുമായ സി ആര്‍ ഓമനക്കുട്ടന്റെ മകനാണ്. ഛായാഗ്രഹകന്‍ രാജീവ് രവി, യുവ സംവിധായകരായ അന്‍വര്‍ റഷീദ്, വിനോദ് വിജയന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ അമല്‍ ഛായാഗ്രഹണത്തില്‍ മികവു തെളിയിച്ചിരുന്നു. മീനാ ത്സാ എന്ന ഡിപ്‌ളോമാ ചിത്രത്തില്‍ അമല്‍ ഒരുക്കിയ ദൃശ്യങ്ങള്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. പിന്നീട് ഗോഥേ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്‌കോളര്‍ഷിപ്പോടെ ബെര്‍ലിനില്‍ കോണ്‍റോഡ് വോള്‍ഫ് ഹായ് ഫിലിം സ്‌ക്കൂളില്‍ ഉപരിപഠനം നടത്തി.അതിനുശേഷം മ്യൂസിക്ക് ആല്‍ബങ്ങളും പരസ്യ ചിത്രങ്ങളും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് രാംഗോപാല്‍ വര്‍മയുടെ സിനിമാ നിര്‍മാണ കമ്പനിയായ ഫാക്ടറിയില്‍ അവസരം ലഭിക്കുന്നത്.പിന്നീട് രാംഗോപാല്‍ വര്‍മ്മ നിര്‍മ്മിച്ച് രോഹിത് ജുഗ്രാജ് സംവിധാനം ചെയ്ത ജെയിംസ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചു. ചിത്രം ബോക്‌സോഫീസില്‍ കാര്യമായ വിജയം നേടിയില്ല. എങ്കിലും അമല്‍ നീരദിന്റെ ഛായാഗ്രഹണ മികവ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു. രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് കടക്കുന്നത്. ചിത്രത്തിന്റെ കഥ എഴുതിയതും അദ്ധേഹമാണ്. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രം സംവിധാനം ചെയ്തു. പൃഥ്വിരാജിനെ നായകനാക്കി അന്‍വര്‍ എന്ന ചിത്രമാണ് പിന്നീട് സംവിധാനം ചെയ്തത്. അതിനുശേഷം കലാഭവന്‍ മണി, വിനായകന്‍, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബാച്ച്‌ലര്‍ പാര്‍ട്ടി എന്ന ചിത്രം സംവിധാനം ചെയ്തു.ഫഹദ് ഫാസില്‍, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്‌കമാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
| പേര് | അമൽ നീരദ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 07 Oct 1976 |
| പ്രായം | 50 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അമൽ നീരദ് ആസ്തി |
|
| ആസ്തി | |
The age of അമൽ നീരദ് in the 2026 was 50.
The DOB for അമൽ നീരദ് was 07 Oct 1976.
The most recent movies for അമൽ നീരദ് is ഭീഷ്മ പർവ്വം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.