X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

വിന്‍സെന്റ് ഗോമസും അലക്‌സാണ്ടറും; മലയാളികളുടെ പ്രിയപ്പെട്ട അധോലോക നായകന്മാര്‍

Author: Administrator | Updated: Tuesday, February 28, 2023, 11:25 AM [IST]

സാഗര്‍ ഏലിയാസ് ജാക്കി! ഈ ഒരൊറ്റ പേര് മതി ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രം ഓര്‍ത്തെടുക്കാന്‍. മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായ ചിത്രം മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ ചിത്രം കൂടിയാണ്. കെ മധുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ്. അധോലോക നായകന്റെ കഥ പറഞ്ഞ ചിത്രത്തിലെ ഓരോ ഡയലോഗുകളും ആരാധകര്‍ക്ക് ഇന്നും കാണാപ്പാഠമാണ്. ഇരുപതാം നൂറ്റാണ്ട് പോലെ അധോലോക നായകന്മാരുടെ ജീവിതം പറഞ്ഞ, വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികള്‍ ആഘോഷമാക്കുന്ന പ്രധാന സിനിമകളിതാ.

Share:
cover image
സാമ്രാജ്യം
1

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സാമ്രാജ്യത്തിലെ അലക്‌സാണ്ടര്‍. ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ ജോമോന്‍ സംവിധാനം ചെയ്ത ചിത്രം അധോലോക രാജാക്കന്മാരുടെ കുടിപ്പകയുടെ കഥയായായിരുന്നു പറഞ്ഞത്. ജോമോന്റെ ആദ്യ ചിത്രം കൂടിയായിരുന്നു സാമ്രാജ്യം. 1990ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ഹിറ്റായതോടെ മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും അലക്‌സാണ്ടര്‍ എന്ന അധോലോക നായകന് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ചിത്രത്തിന്റെ തുടര്‍ച്ചയായി എത്തിയ സാമ്രാജ്യം II സണ്‍ ഓഫ് അലക്‌സാണ്ടര്‍ തിയേറ്ററുകളില്‍ പരാജയപ്പെട്ടിരുന്നു. കൂടുതല്‍ കാണാം


രാജാവിന്റെ മകൻ
2

മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലെത്തിച്ച ചിത്രമാണ് 1986ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍. ഡെന്നീസ് ജോസഫ്-തമ്പി കണ്ണന്താനം കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകനായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രത്തില്‍ സുരേഷ് ഗോപി, രതീഷ്, അംബിക, മോഹന്‍ ജോസ് എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്നും ഇന്നും മോഹന്‍ലാല്‍ ആരാധകര്‍ ആഘോഷിക്കുന്ന ചിത്രത്തിലെ ഡയലോഗുകളും സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.   കൂടുതല്‍ കാണാം

ബ്ലാക്ക്
3

കരിക്കാമുറി ഷണ്‍മുഖനും ഡെവിന്‍ കാര്‍ലോസ് പടവീടനും! ബ്ലാക്ക് എന്ന ചിത്രം ഓര്‍ക്കാന്‍ ഈ രണ്ട് പേരുകള്‍ മാത്രം മതി മലയാളികള്‍ക്ക്. 2004ലായിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തില്‍ ബ്ലാക്ക് തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടി, ലാല്‍, റഹ്മാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ കരിക്കാമുറി ഷണ്‍മുഖന്‍ എന്ന പോലീസുകാരനായിട്ടായിരുന്നു മമ്മൂട്ടി ചിത്രത്തിലെത്തിയത്. കൊച്ചിയിലെ അധോലോകത്തിന്റെ കഥയായിരുന്നു ചിത്രം അവതരിപ്പിച്ചത്.     കൂടുതല്‍ കാണാം


അഭിമന്യു
4

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് അഭിമന്യു. ബോംബൈ അധോലോകം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ ഗീത, ശങ്കര്‍, കൊച്ചിന്‍ ഹനീഫ, ജഗദീഷ്, മഹേഷ് ആനന്ദ് എന്നിവരായിരുന്നു മറ്റു പ്രധാന താരങ്ങള്‍. 1991ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മോഹന്‍ലാലിന് ലഭിച്ചിരുന്നു. കൂടുതല്‍ കാണാം

ഇരുപതാം നൂറ്റാണ്ട്
5

സാഗര്‍ ഏലിയാസ് ജാക്കി എന്ന മലയാളത്തിലെ എക്കാലത്തെയും സ്‌റ്റൈലിഷ് അധോലോക നായകനായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. കെ.മധുവിന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഡയലോഗുകളും സൂപ്പര്‍ഹിറ്റായിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ മലയാളികള്‍ അഘോഷമാക്കിയ ചിത്രം ഏതാണ്ട് രണ്ടു കോടിയിലധികം രൂപ തിയേറ്ററുകളില്‍ നിന്നും നേടുയകയും ചെയ്തിരുന്നു.   കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+