>

  2020; പാതി ദൂരം പിന്നിടുമ്പോള്‍ വീണു പോയ സിനിമകള്‍

  വന്‍ ഹൈപ്പിലെത്തി ബോക്‌സോഫീസില്‍ സിനിമകള്‍ പരാജയപ്പെടുക പതിവാണ്. നായകനും നായികയും ആരാണ് എന്നു നോക്കി സിനിമ കാണാന്‍ പോയിരുന്ന പഴയ പ്രേക്ഷകരല്ല ഇപ്പോള്‍ സിനിമയ്ക്ക് എത്തുന്നത്. ഛായാഗ്രഹണത്തെക്കുറിച്ചും, സംഗീതത്തെക്കുറിച്ചും എഡിറ്റിങ്ങിനെക്കുറിച്ചും വരെ ചര്‍ച്ച നടത്തിയാണ് പ്രേക്ഷകര്‍ ഓരോ സിനിമയും കാണാനായി തിയറ്ററുകളിലെത്തുന്നത്. അത്തരത്തില്‍ 2020ന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ തിയേറ്ററില്‍ ഹിറ്റാവാതെ പോയ ചില മലയാള ചിത്രങ്ങളിതാ...
  മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബിഗ് ബ്രദര്‍. ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയനായി ജയിലില്‍ കഴിയുന്ന സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഫാമിലി ആക്ഷന്‍ ത്രില്ലര്‍ എന്ന രീതിയില്‍ റിലീസ് ചെയ്ത ചിത്രത്തിന് പക്ഷേ ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല എന്നുമാത്രമല്ല മോഹന്‍ലാല്‍ ആരാധകര്‍ക്ക് പോലും കടുത്ത നിരാശയാണ് ചിത്രം നല്‍കിയത്‌.    
  വികടകുമാരന്‍ എന്ന ചിത്രത്തിനുശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു അല്‍ മല്ലു. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കെട്ടുറപ്പില്ലാത്ത തിരക്കഥ, അനാവശ്യമായ കഥാപാത്രങ്ങള്‍ ഇവയെല്ലാം കൊണ്ട് വിരസമായ ചിത്രം 2020ലെ പരാജയ ചിത്രങ്ങളിലൊന്നാണ്. സിദ്ധിഖ്, ലാൽ, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ് .ജെന്നിഫര്‍,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
  പൂമരത്തിനുശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദി കുങ്ഫു മാസ്റ്റര്‍. നീത പിള്ളയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദി കുങ്ഫു മാസ്റ്റര്‍ എന്ന പേരിട്ടിരിക്കുന്ന ഈ ആക്ഷന്‍ ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുങ്ഫു എന്ന ആയോധന കലയെ അടിസ്ഥാനപ്പെടുത്തിയാണ് കഥ പറയുന്നത്. കുങ്ഫു സീനുകള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രമായി മാറുകയാണ് ദി കുങ്ഫു മാസ്റ്റര്‍. തിരക്കഥ കുറച്ചുകൂടി മെച്ചപ്പെടുത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ ഈ ചിത്രം വിജയിക്കുമായിരുന്നു.  
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X