X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

കുറുപ്പ് മുതല്‍ ഭീഷ്മ പര്‍വ്വം വരെ; സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 5 സിനിമകള്‍

Author Administrator | Updated: Tuesday, November 30, 2021, 11:55 AM [IST]

പ്രഖ്യാപനം മുതല്‍ക്കുതന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രങ്ങളായിരുന്നു കുറുപ്പ്, മിന്നല്‍ മുരളി, മരക്കാര്‍ തുടങ്ങിയവ. പിന്നീട് ഈ ചിത്രങ്ങളുടെ വിശേഷങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഈ സിനിമകളൊക്കെയും റിലീസ് കാത്ത് നില്‍ക്കുകയാണ്. അത്തരത്തില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട 5 സിനിമകളിതാ


cover image
കുറുപ്പ്
1

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കുറുപ്പ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം കൂടിയാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം
2

പ്രഖ്യാപനം മുതല്‍ക്കുതന്നെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. കാലാപാനി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍.

മിന്നല്‍ മുരളി
3

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നല്‍ മുരളി. ടൊവീനോ ഒരു സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ജയ്സൺ എന്നാണ് ടൊവീനോയുടെ കഥാപാത്രത്തിന്റെ പേര്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. 

ആറാട്ട്
4

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 

ഭീഷ്മ പർവ്വം
5

സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മ പര്‍വ്വം. രവിശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ ജെ മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+