>

  പേരില നാട്ടുപെരുമ ; പേരിനൊപ്പം സ്ഥലപ്പേരു ചേര്‍ത്ത മലയാള ചലച്ചിത്ര താരങ്ങള്‍

  തന്നോടൊപ്പം തന്റെ നാടും പ്രശസ്തമാക്കിയ നിരവധി താരങ്ങള്‍ മലയാളത്തിലുണ്ട്. അവരില്‍ പലരും പേരിനൊപ്പം സ്വന്തം നാടിന്റെ പേര് കൂട്ടിച്ചേര്‍ത്തവരാണ്. അത്തരത്തില്‍ പേരിനൊപ്പം നാടിന്റെ പേരു കൂടി കൂട്ടിച്ചേര്‍ത്ത മലയാളത്തിലെ താരങ്ങളിതാ..!
  മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ പേരിനൊപ്പമുള്ള ജഗതി അദ്ധേഹത്തിന്റെ നാടിന്റെ പേരാണ്. തിരുവനന്തപുരം ജില്ലയിലാണ് ഈ സ്ഥലം. ജഗതി ശ്രീകുമാറിന്റെ പിതാവ് ജഗതി എന്‍ കെ ആചാരിയും പേരിനൊപ്പം സ്വന്തം സ്ഥലപ്പേര് ചേര്‍ത്തിരുന്നു.   
  മലയാളത്തിന്റെ പ്രിയതാരം മാള അരവിന്ദനും പേരിനൊപ്പം സ്വന്തം നാടിന്റെ പേര് ചേര്‍ത്ത നടനാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട ശേഷം സംഗീതാധ്യാപികയായ മാതാവിന്റെ ഒപ്പം മാളയിലെ വടമയിൽ വന്നു താമസമാക്കിയ അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ പ്രശസ്തനാവുകയായിരുന്നു.   
  തിരുവനന്തപുരം ജില്ലയിലെ കരമന എന്ന സ്ഥലത്തെക്കുറിച്ച് പറയുമ്പോള്‍ മലയാളത്തിന്റെ പ്രിയതാരം കരമന ജനാര്‍ദ്ദനന്‍ നായരെയാണ് ആദ്യം ഓര്‍മ്മ വരിക. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത എലിപ്പത്തായത്തിലൂടെ മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ട കരമന ജനാര്‍ദ്ദനന്‍ നായരിലൂടെ അദ്ധേഹത്തിന്റെ നാടും പ്രശസ്തമായി.    
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X