X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

അമ്മ മനസ് തങ്കമനസ്! കെ പി വനജ മുതൽ സുജാത വരെ; മലയാളി മനസ് നിറച്ച അമ്മമാർ

Author Administrator | Updated: Monday, May 15, 2023, 10:18 AM [IST]

ഉര്‍വശിയുടെയും മീര ജാസ്മിന്റെയും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 2005ല്‍ പുറത്തിറങ്ങിയ അച്ചുവിന്റെ അമ്മ. അമ്മയും മകളും തമ്മിലുള്ള അപൂര്‍വ്വ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം ഇരുവരുടെയും കരിയറിലെ മികച്ച ചിത്രം കൂടിയാണ്. അച്ചുവിന്റെ അമ്മ പോലെ മദേഴ്‌സ് ഡേയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട് അഞ്ച് സിനിമകളിതാ.


cover image
അച്ചുവിന്റെ അമ്മ
1

അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു അച്ചുവിന്റെ അമ്മ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉര്‍വശിയും മീര ജാസ്മിനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉര്‍വശിയുടെയും മീരയുടെയും കരിയറിലെ മികച്ച ചിത്രം കൂടിയാണ് അച്ചുവിന്റെ അമ്മ. ചിത്രത്തിലൂടെ ഉര്‍വശിയക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു.  

ഉദാഹരണം സുജാത
2

മഞ്ജു വാര്യരെ നായികയാക്കി ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉദാഹരണം സുജാത. കോളനിയില്‍ താമസിക്കുന്ന സുജാതയുടെയും മകളായ ആതിരയുടെയും ജീവിതകഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. നില്‍ ബാട്ടേ സന്നത എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ചിത്രം.  

വരനെ ആവശ്യമുണ്ട്
3

2020ലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു സുരേഷ് ഗോപിയും ശോഭനയും പ്രധാന താരങ്ങളായി എത്തിയ വരനെ ആവശ്യമുണ്ട്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ചെത്തിയ ചിത്രം, കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാള ചിത്രം തുടങ്ങി ഏറെ പ്രത്യേകതകളുള്ള ചിത്രം ബോക്‌സോഫീസില്‍ നിന്നും ഏതാണ്ട് 25 കോടിക്കടുത്ത് കളക്ഷന്‍ നേടിയിരുന്നു.  

കെയര്‍ ഓഫ് സൈറ ബാനു
4

അമ്മയും മകനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു 2017ല്‍ പുറത്തിറങ്ങിയ കെയര്‍ ഓഫ് സൈറ ബാനു. ആന്റണി സോണി സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യരും ഷെയ്ന്‍ നിഗവുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  

സുഡാനി ഫ്രം നൈജീരിയ
5

മലപ്പുറത്തുകാരുടെ കാല്‍പ്പന്തുകളി പ്രണയത്തെക്കുറിച്ച്  പറഞ്ഞ് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച തിരക്കഥ, മികച്ച നടന്‍, മികച്ച സ്വഭാവ നടി, മികച്ച നവാഗത സംവിധായകന്‍ തുടങ്ങി അഞ്ചോളം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ലഭിച്ചിരുന്നു.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+