X
മലയാളം » സിനിമകള്‍ » ഉദാഹരണം സുജാത
ഉദാഹരണം സുജാത

ഉദാഹരണം സുജാത

Family | 2017 |
Malayalam

ഉദാഹരണം സുജാത കഥ

ഫാന്റം പ്രവീണ്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ഉദാഹരണം സുജാത.  മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജൂ ജോര്‍ജുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍, നെടുമുടി വേണു, ജോജൂ ജോര്‍ജ്,അലന്‍സിയര്‍, മംമ്താ മോഹന്‍ദാസ്, അനശ്വര, അഭിജ ശിവകല, സുധി കോപ, സ്വരാജ് അഭിനവ്, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ചെങ്കല്‍ച്ചൂള കോളനിയില്‍ താമസിക്കുന്ന, ഉപജീവനത്തിനായി വീട്ടുജോലി ഉള്‍പ്പെടെ നിരവധി ജോലികള്‍ചെയ്യുന്ന സ്ത്രീയാണ് സുജാത. സുജാതയായി മഞ്ജു വാര്യര്‍ എത്തുന്നു. സുജാതയുടെ ഭര്‍ത്തവ് മരിച്ചുപോയതാണ്. ആകെയുള്ളത് ഒരു മകളാണ്. ആ മകള്‍ക്കു വേണ്ടിയാണ് സുജാത് ജീവിക്കുന്നതും കഷ്ടപെടുന്നതും. വലിയ വിദ്യാഭ്യാസം ഇല്ലാത്ത സുജാതയ്ക്ക് മകളില്‍ നിന്നും ഉണ്ടാകുന്ന വെല്ലുവിളികളും അതിനെ നേരിടാന്‍ സുജാത കണ്ടെത്തുന്ന വഴികളുമാണ് ചിത്രം പറയുന്നത്. സുജാതയുടെ മകളായി പുതുമുഖം അനശ്വരയാണ് ചിത്രത്തില്‍  അഭിനയിച്ചിരിക്കുന്നത്. ആതിരകൃഷ്ണന്‍ എന്ന കഥാപത്രത്തെ അനശ്വര മികച്ച രീതിയില്‍ അവതരിപ്പിച്ചു. കണക്ക് ടീച്ചറായി ജോജൂ ജോര്‍ജും സാഹിത്യകാരനായി നെടുമുടി വേണുവും കലക്ടറായി മംമ്താ മോഹന്‍ദാസും ചിത്രത്തില്‍ എത്തുന്നു. ആദ്യമായാണ് മംമ്താ മോഹന്‍ദാസും മഞ്ജു വാരിയരും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗോപി സുന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നു. റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ, ബികെ ഹരിനാരായണന്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. വിജയ് യേശുദാസ്, അരിസ്‌റ്റോ സുരേഷ്, സിതാര കൃഷ്ണ കുമാര്‍, ഗായത്രി വര്‍മ. സയനോര ഫിലിപ്പ് ,അലീന എന്നിവരാണ് ചിത്രത്തില്‍ പാടിയിരിക്കുന്നത്. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്.
Read More

ഉദാഹരണം സുജാത അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഉദാഹരണം സുജാത ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഫാന്റം പ്രവീണ്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ ജോജു ജോര്‍ജ്ജ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഉദാഹരണം സുജാത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+